തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേയ്ക്ക് ഒഴിവുകൾ റിപ്പോർട്ടു ചെയ്യുന്നില്ലെന്ന സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം അടിസ്ഥാന രഹിതമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. അടുത്ത വർഷം ഡിസംബർ 31 വരെ ഉണ്ടാകാവുന്ന 5408 ഒഴിവുകൾ പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്തതായും ഡിജിപി പറഞ്ഞു. ഇതിൽ 396 ഒഴിവുകൾ എസ്.സി, എസ്.ടി വിഭാഗത്തിനും 4599 ഒഴിവുകൾ ജനറൽ വിഭാഗത്തിനും 413 ഒഴിവുകൾ വനിതകൾക്കുമാണ്. ഒഴിവു റിപ്പോർട്ട് ചെയ്തിട്ടുള്ള മുഴുവൻ തസ്തികയിലേക്കും നിലവിലെ റാങ്ക് പട്ടികയിൽ നിന്നും നിയമനം നടക്കുമെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. കോണ്‍സ്റ്റബിൾ തസ്തികയ്ക്ക് നിയമന പ്രക്രിയ പൂർത്തിയാക്കുന്നതിന് പരിശീലന കാലാവധിയടക്കം ഒരു വർഷമാണ് വേണ്ടത്. അതിനാൽ അടുത്ത വർഷത്തേയ്ക്ക് വരാവുന്ന ഒഴിവുകൾ കണക്കാക്കിയാണ് പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പൊലീസ് കോണ്‍സ്റ്റബിള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഡിജിപി - ലോക്‌നാഥ് ബെഹ്റ
ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു.