ETV Bharat / city

സംസ്ഥാനത്ത് അനധികൃത അവയവ കച്ചവടം വ്യാപകമെന്ന് ക്രൈംബ്രാഞ്ച് - അനധികൃത അവയവ കച്ചവടം

സംസ്ഥാനത്ത് വ്യാപകമായി അവയവ തട്ടിപ്പ് നടന്നതായി ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിന്‍റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.

illegal organ trafficking in kerala  organ trafficking news  അവയവ കച്ചവടം  അനധികൃത അവയവ കച്ചവടം  ക്രൈംബ്രാഞ്ച് അന്വേഷണം
സംസ്ഥാനത്ത് അനധികൃത അവയവ കച്ചവടം വ്യാപകമെന്ന് ക്രൈംബ്രാഞ്ച്
author img

By

Published : Oct 27, 2020, 4:48 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു വർഷത്തിനിടെ വ്യാപക അനധികൃത അവയവ കച്ചവടം നടന്നുവെന്ന് ക്രൈംബ്രാഞ്ച് എഫ്‌ഐആർ. വൃക്കകളാണ് പ്രധാനമായും കൈമാറ്റം ചെയ്യപ്പെട്ടത്. വൻ ഗൂഢാലോചനയാണ് ഇതിനു പിന്നിൽ നടന്നത്. സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നും എഫ്.ഐ.ആറിൽ പറയുന്നു. യഥാസമയം സർക്കാരിനെ അറിയിക്കേണ്ട സർക്കാർ ഉദ്യോഗസ്ഥർ അതു മറച്ചുവച്ചു. വിശ്വാസ വഞ്ചന, ഗൂഢാലോചന, അവയവ വ്യാപാരം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ക്രൈം ബ്രാഞ്ച് എഫ്.ഐ.ആർ.

സംസ്ഥാനത്ത് വ്യാപകമായി അവയവ തട്ടിപ്പ് നടന്നതായി ക്രൈംബ്രാഞ്ച് ഐ.ജി എസ്.ശ്രീജിത്തിന്‍റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. അവയവ വ്യാപാരത്തിനായി സംസ്ഥാനത്ത് ഒരു മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.