തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ 26ാമത് അന്താരാഷ്ട്ര ചലച്ചിത്രമേള (IFFK) മാറ്റിവച്ചു. ഫെബ്രുവരി നാല് മുതൽ 11 വരെ തിരുവനന്തപുരത്തെ വിവിധ തിയേറ്ററുകളിലായാണ് മേള നടക്കേണ്ടിയിരുന്നത്.
26th IFFK postponed: സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആണ് മേള മാറ്റിവച്ച വിവരം അറിയിച്ചത്. കൊവിഡ് സാഹചര്യത്തിന് മാറ്റമുണ്ടാകുന്നതനുസരിച്ച് മേള നടത്താനാണ് നിലവിൽ തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്രമേള ഡിസംബറില്‍ നടത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. തിയേറ്ററുകളുടെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കുന്നതടക്കം പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വന്ന കാലതാമസം മൂലമാണ് മേള ഫെബ്രുവരിയിലേയ്‌ക്ക് നീട്ടിയത്.
Also Read: ശിവകാര്‍ത്തികേയന്‍റെ വരികള്‍ക്ക് ബോളിവുഡ് സാന്നിധ്യം; ട്രെന്‍ഡായി സൂര്യയുടെ സുമ്മ സുറ്‌ണു