തിരുവനന്തപുരം : അന്താരാഷ്ട്ര ഡോക്യുമെന്‍ററി ഹ്രസ്വചിത്രമേളയിൽ ഒൻപത് കലാലയ ചിത്രങ്ങൾ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ നിന്നുള്ള വിദ്യാർഥി കൂട്ടായ്മകളിലൂടെ പിറന്ന ഹ്രസ്വചിത്രങ്ങളാണ് മേളയിൽ ക്യാമ്പസ് മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കോട്ടയം സി എം എസ് കോളേജ് വിദ്യാർഥിനിയായ ആസ്ര ജുൽക്ക സംവിധാനം ചെയ്ത ആര്യൻ, റൂബൻ തോമസ് ഒരുക്കിയ അരങ്ങിനുമപ്പുറം ആന്‍റണി, കിരൺ കെ ആർ സംവിധാനം ചെയ്ത ആറ്റം, ഫയാസ് ജഹാന്‍റെ പ്യൂപ്പ, ഗോവിന്ദ് അനി ഒരുക്കിയ ടു ഹോം തുടങ്ങിയ ചിത്രങ്ങളാണ് ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
അധ്യാപകനിൽ നിന്നും ജാതീയ അധിക്ഷേപം നേരിട്ട വിദ്യാർഥികളുടെ പ്രതിഷേധം പ്രമേയമാക്കിയ ബേൺ എന്ന ചിത്രം ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. കൊച്ചി തേവര സേക്രട്ട് ഹാർട്ട് കോളേജ് വിദ്യാർഥി മാക് മേർ ആണ് ഈ ചിത്രത്തിന്‍റെ സംവിധായകൻ.
ALSO READ: IDSFFK : അന്താരാഷ്ട്ര ഡോക്യുമെൻ്ററി- ഹ്രസ്വചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി
കുടുബബന്ധങ്ങളും സമുദായ വിലക്കും പഠനത്തിന് വിഘാതമാകുന്നതിനെ പെണ്‍കുട്ടി അതിജീവിക്കുന്ന 'ക്രിസന്‍റ് ', പശ്ചിമഘട്ടത്തിന്‍റെ താഴ്‌വരയിലെ ജനങ്ങളുടെ ജീവിതം അന്വേഷിക്കുന്ന ഡോക്യുമെന്‍ററി അൺ സീൻ വോയ്‌സസ് എന്നിവയും മത്സര വിഭാഗത്തിലുണ്ട്.