ETV Bharat / city

മീൻ വിൽപനക്കാരിക്ക് നേരെയുണ്ടായ അതിക്രമം; മനുഷ്യാവകാശ ലംഘനമെന്ന് മനുഷ്യാവകാശ കമ്മിഷൻ - Human Rights Commission on attingal incident

വഴിയോരത്ത് മീൽ വിൽപന നടത്തുകയായിരുന്ന അൽഫോൺസയുടെ മീൻകുട്ട നഗരസഭ ജീവനക്കാർ റോഡിലേക്ക് വലിച്ചെറിഞ്ഞെന്നാണ് പരാതി.

മനുഷ്യാവകാശ ലംഘനമെന്ന് കമ്മിഷൻ  മീൻ വിൽപനക്കാരിക്ക് നേരെയുണ്ടായ അതിക്രമം  മനുഷ്യാവകാശ ലംഘനമെന്ന് റിപ്പോർട്ട്  ആറ്റിങ്ങലിൽ മീൻകുട്ട വലിച്ചെറിഞ്ഞ സംഭവം  മീൻ വിൽപനക്കാരി അൽഫോൺസ  മീൻ വിൽപനക്കാരിക്ക് നേരെയുണ്ടായ അതിക്രമം  ആറ്റിങ്ങൽ നഗരസഭ അധികൃതരുടെ ധാർഷ്‌ട്യം  fishmonger attack case Attingal  Violence against fishmonger attingal  Violence against fishmonger news  fishmonger attack case attingal case  Human Rights Commission on attingal incident  fishmonger attack case news
മീൻ വിൽപനക്കാരിക്ക് നേരെയുണ്ടായ അതിക്രമം; മനുഷ്യാവകാശ ലംഘനമെന്ന് മനുഷ്യാവകാശ കമ്മിഷൻ
author img

By

Published : Aug 12, 2021, 5:44 PM IST

തിരുവനന്തപുരം: ആറ്റിങ്ങൽ അവനവഞ്ചേരിയിൽ വഴിയോരത്ത് മീൻ വിൽക്കുകയായിരുന്ന അൽഫോൻസയെ കയ്യേറ്റം ചെയ്‌ത സംഭവം മനുഷ്യാവകാശ ലംഘനമെന്ന് മനുഷ്യാവകാശ കമ്മിഷൻ. സംഭവത്തെ കുറിച്ച് സെപ്റ്റംബർ 10നകം ആറ്റിങ്ങൽ നഗരസഭ സെക്രട്ടറി റിപ്പോർട്ട് ഫയൽ ചെയ്യണമെന്ന് കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ഉത്തരവിട്ടു. കേസ് സെപ്റ്റംബർ 15ന് വീണ്ടും പരിഗണിക്കും.

ജനങ്ങൾ പല തരത്തിലുള്ള പ്രയാസങ്ങൾ അനുഭവിക്കുന്ന കൊവിഡ് കാലത്ത് കുടുംബം പുലർത്താൻ മീൻ വിൽപന നടത്തിയിരുന്ന സ്ത്രീയുടെ ജീവിതമാർഗം നഗരസഭ ഉദ്യോഗസ്ഥർ തടസപ്പെടുത്തിയതായി ഉത്തരവിൽ പറയുന്നു. അവർക്ക് ഭീമമായ സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ട്. കുടുംബത്തിൽ വരുമാനമുള്ള ഏക അംഗമായ അൽഫോൻസയുടെ ശരീരത്തിന് പരിക്കേറ്റതായി മനസിലാക്കുന്നുവെന്നും കമ്മിഷൻ ഉത്തരവിൽ പറയുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തത്.

READ MORE: ആറ്റിങ്ങലില്‍ മത്സ്യവില്‍പ്പനക്കാരിക്കു നേരെ നഗരസഭ ജീവനക്കാരുടെ അതിക്രമം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.