തിരുവനന്തപുരം: ജനറല്‍ ആശുപത്രിയിലെ ഹൗസ് സര്‍ജന്മാര്‍ മിന്നല്‍ സമരത്തില്‍. ഹൗസ് സര്‍ജന്‍സി സമയം നീണ്ടു പോകുന്നതിലാണ് പ്രതിഷേധം. ഒരു വര്‍ഷമാണ് ഹൗസ് സര്‍ജ്ജന്‍സിയുടെ കാലാവധി. എന്നാല്‍ ജനറല്‍ ആശുപത്രിയിലെ പല ഹൗസ് സര്‍ജന്മാരും ഒന്നര വര്‍ഷം വരെ പിന്നിട്ടവരാണ്. ഇത്രയും കാലാവധി നീണ്ടിട്ടും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് സമരം.
also read: India Covid Updates | രാജ്യത്ത് 3,17,532 പേര്‍ക്ക് കൂടി കൊവിഡ് ; 491 മരണം
130 ഹൗസ് സര്‍ജന്‍മാരാണ് സമരത്തിലുള്ളത്. ഈ വിഷയം ഉന്നിയിച്ച് ആശുപത്രി സൂപ്രണ്ടിനെയും ഡിഎംഒയേയും സമീപിച്ചെങ്കിലും തീരുമാനമുണ്ടാകാത്തതിനാലാണ് പ്രത്യക്ഷ സമരത്തിലേക്ക് കടന്നത്.