ETV Bharat / city

സർക്കാർ ഉദ്യോഗസ്ഥര്‍ പണിമുടക്കുന്നത് നിയമവിരുദ്ധം, ഡയസ്‌നോണ്‍ പ്രഖ്യാപിക്കണമെന്നും ഹൈക്കോടതി - strike

പണിമുടക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള അവധി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ഹൈക്കോടതി

സർക്കാർ ഉദ്യോഗസ്ഥരുടെ പണിമുടക്കിൽ ഇടപ്പെട്ട് ഹൈക്കോടതി
പണിമുടക്കിന് നിങ്ങള്‍ വേണ്ട
author img

By

Published : Mar 28, 2022, 3:53 PM IST

എറണാകുളം : സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നത് നിയമ വിരുദ്ധമെന്ന് ഹൈക്കോടതി. ഉദ്യോഗസ്ഥരോട് ഉടന്‍ ജോലിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പണിമുടക്ക് സംബന്ധിച്ച് സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ്, പണിമുടക്ക് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സുപ്രധാനമായ ഉത്തരവിറക്കിയത്. സര്‍ക്കാര്‍ ഡയസ് നോണ്‍പ്രഖ്യാപിക്കണം, ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ലെന്നും സർവീസ് ചട്ടങ്ങളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

പണിമുടക്കുന്ന ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള അവധി നല്‍കാനായിരുന്നു സര്‍ക്കാര്‍ നീക്കം. ജീവനക്കാരുടെ സംഘടനകളുടെ വാദം കേൾക്കണമെന്ന സർക്കാർ ആവശ്യം കോടതി അംഗീകരിച്ചില്ല.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.