തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്‌ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വ്യാഴാഴ്‌ച 6 ജില്ലകളിൽ ഓറഞ്ച് അലർട്ടും 5 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. ബുധനാഴ്‌ച എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് വ്യാഴാഴ്‌ച ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഞായറാഴ്‌ച വരെ മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം അറബിക്കടലിൽ പ്രവേശിച്ചതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ലക്ഷദ്വീപിന് മുകളിലും തെക്കുകിഴക്കൻ അറബിക്കടലിലുമായാണ് ഇത് സ്ഥിതി ചെയ്യുന്നത്. അടുത്ത മൂന്ന് ദിവസം ന്യൂനമർദം കൂടുതൽ ശക്തിപ്രാപിച്ചേക്കും.
Also read: ജലനിരപ്പ് ഉയര്‍ന്നു ; മുല്ലപ്പെരിയാറിൽ മൂന്ന് ഷട്ടറുകൾ കൂടി തുറന്നു