ETV Bharat / city

മൂന്ന് ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴ തുടരും; രക്ഷാപ്രവർത്തനം ഊർജ്ജിതം - kerala heavy rain news

പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.

മഴ വാര്‍ത്ത  കേരളം മഴ വാര്‍ത്ത  കേരളം മഴ  മൂന്ന് ജില്ല അതിശക്തമായ മഴ വാര്‍ത്ത  കോട്ടയം മഴ  ഇടുക്കി മഴ  പത്തനംതിട്ട മഴ  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  കൂട്ടിക്കല്‍ മഴ വാര്‍ത്ത  കൂട്ടിക്കല്‍ മഴ  കൊക്കയാര്‍ മഴ വാര്‍ത്ത  കൊക്കയാര്‍ മഴ  കൊക്കയാര്‍ രക്ഷാപ്രവര്‍ത്തനം വാര്‍ത്ത  കൊക്കയാര്‍ രക്ഷാപ്രവര്‍ത്തനം  കൂട്ടിക്കല്‍ രക്ഷാപ്രവര്‍ത്തനം വാര്‍ത്ത  കൂട്ടിക്കല്‍ രക്ഷാപ്രവര്‍ത്തനം  മലയോര മേഖല മഴ  ദുരിതാശ്വാസ ക്യാമ്പ് വാര്‍ത്ത  kerala rain updates  rain updates  idukki rain  kottayam rain  pathanamthitta rain  kerala heavy rainfall  kerala heavy rain news  rescue operation
മൂന്ന് ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴ തുടരും; രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി
author img

By

Published : Oct 17, 2021, 9:59 AM IST

തിരുവനനന്തപുരം: സംസ്ഥാനത്ത് ചില ജില്ലകളിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അടുത്ത 3 മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും ഇന്നലെ മുതൽ ആരംഭിച്ച കനത്ത മഴ ഇന്നും തുടരുകയാണ്.

രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി

ഉരുൾപൊട്ടലുണ്ടായ മുണ്ടക്കയം കൂട്ടിക്കലിലും കൊക്കയാറിലും പുലർച്ചെയും മഴ ശക്തമാണ്. മോശം കാലവസ്ഥ കാരണം രക്ഷാപ്രവർത്തനം തടസപ്പെട്ട കൊക്കയാറിൽ രാവിലെ തന്നെ തിരച്ചിൽ തുടങ്ങി. ഫയർ ഫോഴ്‌സ്, എൻഡിആർഎഫ്, റവന്യൂ, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുക. കൊക്കയാറിൽ തിരച്ചിലിന് തൃപ്പുണിത്തുറ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നും ഡോഗ് സ്‌ക്വാഡ് എത്തി. കൂട്ടിക്കലിൽ 40 അം​ഗ സൈന്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.

കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് മഴ ഇപ്പാഴും ശക്തമായി തുടരുന്നത്. ഏറ്റവും കൂടുതൽ നാശനഷ്‌ടവും ഈ ജില്ലകളിലാണ്. കൊല്ലത്ത് നിന്ന് അഞ്ച് ബോട്ടുകളുമായി മത്സ്യത്തൊഴിലാളികൾ പത്തനംതിട്ട ജില്ലയിൽ രക്ഷാപ്രവർത്തനത്തിനായി എത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രാവിലെ മുതൽ മഴ കുറഞ്ഞിട്ടുണ്ട്. എന്നാൽ മലയോര മേഖലകളിൽ പലതും ഇപ്പോൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ താലൂക്കിലെ മുളക്കുഴ, ഇടനാട് മേഖലകളില്‍ നാൽപ്പതോളം വീടുകളില്‍ വെള്ളം കയറി. ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. പാലക്കാടും തൃശൂരിലും മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. വടക്കൻ കേരളത്തിലും മഴ ലഭിച്ചെങ്കിലും കാര്യമായ നാശനഷ്‌ടങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. കോട്ടയം, പത്തനംതിട്ട, ഇടുക്കി തുടങ്ങിയ മൂന്ന് ജില്ലകളാണ് ആശങ്കയായുള്ളത്.

ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

അപകട സാധ്യത മേഖലകളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു. ഇടുക്കിയിൽ 17 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പീരുമേട് 12 , തൊടുപുഴ 5 എന്നിങ്ങനെയാണ് ക്യാമ്പുകൾ തുറന്നത്. കോട്ടയത്ത് 33 ക്യാമ്പുകളാണ് തുറന്നിരിയ്ക്കുന്നത്. കാഞ്ഞിരപ്പള്ളി 19, മീനച്ചൽ 12, കോട്ടയം 1 എന്നിങ്ങനെയാണ് ജില്ലയിലെ ക്യാംപുകൾ. ഈ ക്യാമ്പുകളിലേക്ക് 321 കുടുംബങ്ങളിൽ നിന്നായി 1,197 പേരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചു. പത്തനംതിട്ടയിൽ 15 ദുരിതാശ്വാസ ക്യാമ്പുകളിലായി 273 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.

മഴ കൂടുതൽ ശക്തമാവുകയാണെങ്കിൽ കൂടുതൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വൈദ്യുതി വിതരണം വ്യാപകമായി തകരാറിലായിട്ടുണ്ട്. സംവിധാനം തകരാറിലായതായി കെഎസ്ഇബി അറിയിച്ചു. ഇത് പൂർവസ്ഥിതിയിലാക്കുന്നതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Also read: കൂട്ടിക്കലില്‍ മഴ തുടരുന്നു; കൊക്കയാറില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.