ETV Bharat / city

അടുത്ത മൂന്ന് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത ; ഇടുക്കിയില്‍ ചൊവ്വാഴ്‌ച റെഡ് അലര്‍ട്ട് - rain continues news

കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും

കേരളം മഴ വാര്‍ത്ത  അതിതീവ്ര മഴ വാര്‍ത്ത  അതിതീവ്ര മഴ  മൂന്ന് ദിവസം മഴ വാര്‍ത്ത  മഴ വാര്‍ത്ത  ഇടുക്കി റെഡ് അലര്‍ട്ട് വാര്‍ത്ത  ഇടുക്കി റെഡ് അലര്‍ട്ട്  kerala rain news  rain updates  rain continues news  idukki red alert news
സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത; ഇടുക്കിയില്‍ ചൊവ്വാഴ്‌ച റെഡ് അലര്‍ട്ട്
author img

By

Published : Oct 4, 2021, 7:51 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി ജില്ലയില്‍ ചൊവ്വാഴ്‌ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും എറണാകുളം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ തിങ്കളാഴ്‌ച ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Also read: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴ

ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. പൊതുജനങ്ങള്‍ ഇടിമിന്നല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

തീരപ്രദേശങ്ങളില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദേശമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.