ETV Bharat / city

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്

മഴ വാര്‍ത്ത  കേരളം മഴ  കേരളം മഴ വാര്‍ത്ത  മഴ യെല്ലോ അലര്‍ട്ട് വാര്‍ത്ത  മഴ യെല്ലോ അലര്‍ട്ട്  മഴ മഞ്ഞ അലര്‍ട്ട് വാര്‍ത്ത  മഴ മഞ്ഞ അലര്‍ട്ട്  കനത്ത മഴ യെല്ലോ അലര്‍ട്ട് വാര്‍ത്ത  7 ജില്ല യെല്ലോ അലര്‍ട്ട് വാര്‍ത്ത  കാലവസ്ഥ നിരീക്ഷണ കേന്ദ്രം  rain updates  heavy rainfall news  kerala rain news  yellow alert news  kerala rain yellow alert news
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
author img

By

Published : Oct 2, 2021, 1:36 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം. മൂന്ന് ദിവസം സംസ്ഥാനത്ത് മഴ ശക്തമായി തുടരും. ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

നാളെയോടെ മഴ കൂടുതല്‍ ശക്തി പ്രാപിക്കും. നാളെയും മറ്റന്നാളും ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തോട് ചേര്‍ന്ന് രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പൊതുജനങ്ങള്‍ ഇടിമിന്നല്‍ മുന്‍കരുതല്‍ എടുക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also read: മഴ വീണ്ടും വരുന്നു: ആറ് ജില്ലകളില്‍ യെല്ലോ അലർട്ട്, മൂന്ന് ദിവസം ശക്തമാകും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.