തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. ബുധനാഴ്‌ച വരെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. യാസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്. എന്നാല്‍ കേരള തീരത്ത് മത്സ്യ ബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് പുലർച്ചെയാണ് ബംഗാൾ ഉൾക്കടലിൽ യാസ് ചുഴലിക്കാറ്റ് രൂപം കൊണ്ടത്. ബുധനാഴ്‌ചയോടെ ചുഴലിക്കാറ്റ് ഒഡീഷ തീരം തൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ വിലയിരുത്തൽ.
സംസ്ഥാനത്ത് ബുധനാഴ്‌ച വരെ ശക്തമായ മഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - മഴ കനക്കുന്നു വാര്‍ത്ത
ഇന്ന് പുലര്‍ച്ചെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട യാസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.