ETV Bharat / city

Kerala Heavy Rain : ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം ; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് - ചക്രവാതചുഴി

Kerala Rain Alert Low pressure at Bay of Bengal : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെ തുടർന്ന് വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

Kerala heavy rain  IMD alert  orange alert in five districts  low pressure at Bay of Bengal  alert for fishermen  rain updates  Arabian sea  Cyclone  കേരളത്തിൽ ശക്തമായ മഴ  അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്  ന്യൂനമർദം  മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്  ഐഎംഡി അറിയിപ്പ്  മഴ അപ്ഡേറ്റ്സ്  സൈക്ലോൺ  അറബിക്കടലിൽ ചക്രവാതചുഴി  Friday Rain alert  ബംഗാൾ ഉൾക്കടൽ  ചക്രവാതചുഴി
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
author img

By

Published : Nov 25, 2021, 7:02 PM IST

Updated : Nov 25, 2021, 7:22 PM IST

തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാഴാഴ്‌ച ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (IMD alert). അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

Low pressure at Bay of Benga l: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദം രൂപപ്പെടാനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമർദം രൂപപ്പെടാനാണ് സാധ്യത. ഈ ന്യൂനമർദം പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശ്രീലങ്ക, തെക്കന്‍ തമിഴ്‌നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ഇത് കൂടാതെ അറബിക്കടലില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. ഇവയുടെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരുക.

Friday Rain alert : വെള്ളിയാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാന വ്യാപകമായി മഴ ശക്തിപ്പെടും. തിരുവനന്തപുരം ജില്ലയില്‍ രാവിലെ മുതല്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ജില്ലയിലെ ക്വാറിയിംഗ്, മൈനിംഗ് പ്രവര്‍ത്തനങ്ങള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ജില്ല കലക്‌ടർ നിരോധിച്ചു.

IMD Alert: കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ALSO READ: Dog squad Kichu died: ചന്ദന കൊള്ളക്കാരെ വിറപ്പിച്ച 'കിച്ചു' ഓർമയായി; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

Last Updated : Nov 25, 2021, 7:22 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.