തിരുവനന്തപുരം: സംസ്ഥാനത്തെത്തുന്ന പ്രവാസികൾ നിരീക്ഷണ കാലയളവിന് ശേഷം ആൻ്റിജൻ പരിശോധന നടത്തിയാല്‍ മതിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. കേന്ദ്ര മാർഗനിർദേശം അനുസരിച്ച് 7 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം ആർടിപിസിആര്‍ പരിശോധന നടത്തണം. എന്നാൽ കേരളം ഇളവ് നൽകുകയാണ്. മറ്റ് മാനദണ്ഡമെല്ലാം കൃത്യമായി പാലിക്കണം.
ഹ്രസ്വ കാലത്തേക്ക് (7 ദിവസത്തില്‍ താഴെ) സംസ്ഥാനത്തെത്തുന്നവര്‍ക്ക് ക്വാറന്‍റീന്‍ ഒഴിവാക്കി. കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള പരിശോധന നടത്തണം. ഹ്രസ്വ സന്ദർശനത്തിന് എത്തുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് കേന്ദ്ര മാനദണ്ഡം. ഇക്കാര്യത്തിൽ സംസ്ഥാനം വ്യക്തത വരുത്തുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനത്തിൽ കുറവ് വന്നതായും ആരോഗ്യമന്ത്രി അറിയിച്ചു. മൂന്നാം തരംഗത്തിൽ മരണം കുറവാണ്. നേരത്തെയുള്ള മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യുന്നു. അപ്പീലുകളിൽ വേഗത്തിൽ തീരുമാനമെടുക്കും. മരണമുണ്ടായാൽ വേഗത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Also read: രോഗികളെ കൊവിഡ് പോസിറ്റീവായാല്‍ തിരിച്ചയക്കരുത്; പ്രത്യേക മാര്‍ഗനിര്‍ദേശവുമായി ആരോഗ്യ വകുപ്പ്