തിരുവനന്തപുരം: സ്ത്രീകളെ അപമാനിച്ച യുട്യൂബ് ബ്ലോഗർ വിജയ് പി നായർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. വിജയ് പി നായർക്കെതിരെ ലഭിച്ച പരാതികളിൽ നിലവിൽ കേസുകൾ എടുത്തിട്ടുണ്ട്. ഇവയിൽ കൂടുതൽ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
ശാന്തിവിള ദിനേശിനെതിരായ പരാതിയിൽ മ്യൂസിയം പൊലീസ് കേസ് എടുത്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചാൽ സർക്കാർ ഒരിക്കലും നോക്കി നിൽക്കില്ല. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. സ്ത്രീകളെ അപമാനിച്ച് പണം കണ്ടെത്താൻ നടത്തുന്ന ശ്രമങ്ങളെ സർക്കാർ ഒരിക്കലും അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.