തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ബന്ധുനിയമനം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കുന്ന കാര്യം ഗൗരവമായി പരിഗണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിരമിച്ച ജഡ്‌ജിയും, വിരമിച്ച ചീഫ് സെക്രട്ടറിയും, ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രമുഖരും അടങ്ങുന്നതാവും സമിതിയെന്നാണ് സൂചന. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ 25 ന് തലസ്ഥാനത്ത് മടങ്ങിയെത്തിയാല്‍ സമിതിയുടെ ഘടന സംബന്ധിച്ച് തീരുമാനിക്കും.
സര്‍വകലാശാലകളിലെ കഴിഞ്ഞ പത്ത് വര്‍ഷത്തെ ബന്ധുനിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് നേതാവ് വിഡി സതീശന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. അതേസമയം പത്ത് വര്‍ഷത്തെ കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് ഉറപ്പില്ലെങ്കിലും താന്‍ ഗവര്‍ണറായി ചുമതലയേറ്റതിന് ശേഷമുളള മുഴുവന്‍ ബന്ധുനിയമനങ്ങളും അന്വേഷിക്കാനാണ് ആരിഫ് മുഹമ്മദ് ഖാന്‍ ആലോചിക്കുന്നത്.
സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതില്‍ ഗവര്‍ണര്‍ക്കുളള അധികാരം വെട്ടിച്ചുരുക്കുന്നത് സംബന്ധിച്ചുള്ള ബില്ല് തിങ്കളാഴ്‌ച(22.08.2022) ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ വരാനിരിക്കെയാണ് സര്‍ക്കാരിനെതിരെ പരസ്യ പോര്‍മുഖം ഒരിക്കല്‍ കൂടി ഗവര്‍ണര്‍ തുറന്നിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിന്‍റെ നിയമനം മരവിപ്പിച്ചു കൊണ്ടായിരുന്നു ഗവര്‍ണറുടെ ആദ്യ നീക്കം. ഇതിന് പിന്നാലെയാണ് സര്‍വകലാശാലകളിലെ ബന്ധുനിയമനം ആധാരമാക്കി വീണ്ടും സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ഗവര്‍ണറുടെ ശ്രമം.