തിരുവനന്തപുരം: രാജ്ഭവൻ നിയന്ത്രിക്കാൻ ചിലര്‍ ശ്രമിക്കുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്‌ഭവനെ പുറത്തുനിന്ന് നിയന്ത്രിക്കാന്‍ ശ്രമമുണ്ട്. കേരള സർക്കാരില്‍ നിന്ന് ആരെങ്കിലും രാജ്‌ഭവനെ നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കില്ല. രാഷ്‌ട്രപതിയോട് മാത്രമേ തനിക്ക് വിശദീകരണം നല്‍കേണ്ട ഉത്തരവാദിത്തമുള്ളൂ. സർക്കാരിന് രാജ്‌ഭവനെ നിയന്ത്രിക്കാന്‍ അധികാരമില്ല, അങ്ങനെ ശ്രമിച്ചാല്‍ ഭരണഘടന പ്രതിസന്ധി ഉണ്ടാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഗവര്‍ണര്‍ക്ക് സര്‍ക്കാരിനെ ഉപദേശിക്കാനുള്ള അധികാരം ഉണ്ട്. ഒരു കേന്ദ്രമന്ത്രിക്ക് 12 പേഴ്‌സണല്‍ സ്റ്റാഫ് മാത്രമുള്ളപ്പോള്‍ സംസ്ഥാനത്തെ ഒരു മന്ത്രിക്ക് 20ലധികം പേഴ്‌സണല്‍ സ്റ്റാഫുകളാണുള്ളതെന്നും ജനങ്ങളുടെ പണം ധൂര്‍ത്തടിക്കുന്നത് അനുവദിക്കാനാവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പണമുണ്ടാക്കാനുള്ള ഉപാധിയാണ്. രണ്ടു വര്‍ഷം കൂടുമ്പോള്‍ പെന്‍ഷന്‍ ഉറപ്പാക്കിയ ശേഷം പഴയ ആളുകളെ മാറ്റി പുതിയ ആളുകളെ പേഴ്‌സണല്‍ സ്റ്റാഫില്‍ എടുക്കുന്നു. ഇത് പൊതുപണത്തിന്‍റെ ദുര്‍വിനിയോഗമാണ്. ഈ രീതി റദ്ദാക്കിയ കാര്യം നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഗവര്‍ണര്‍ എന്നാവശ്യപ്പെട്ടു.
സര്‍ക്കാരിന്‍റെ നയപ്രഖ്യാപനം നിയമസഭയില്‍ വായിച്ചെങ്കിലും താന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്നുവെന്ന സൂചനയാണ് ഗവര്‍ണര്‍ നല്‍കുന്നത്.
മുന്‍മന്ത്രി എ.കെ ബാലന് വിമര്‍ശനം
ഗവര്‍ണര്‍ക്ക് ഇടക്കിടെ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും കണ്ടുകൊണ്ടിരിക്കണമെന്നും താന്‍ തന്നെ കേക്കുമായി പോയി കണ്ട് അദ്ദേഹത്തെ അനുനയിപ്പിച്ചിട്ടുണ്ടെന്നുമുള്ള മുന്‍ നിയമമന്ത്രി എ.കെ ബാലന്‍റെ പരിഹാസത്തെയും ഗവര്‍ണര്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചു. ബാലന്‍ ഇപ്പോഴും വെറും ബാലനാണെന്നും മുതിര്‍ന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ബാലന്‍ ഇപ്പോഴും ബാലിശമായാണ് പെരുമാറുന്നത്. പ്രതിപക്ഷ നേതാവ് എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും കണ്ടു പഠിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
Also read: ഗവര്‍ണര്‍- സര്‍ക്കാര്‍ പോര്: പ്രതിപക്ഷ നീക്കം പൊളിച്ചടുക്കിയെന്ന് എ.കെ ബാലന്‍