ETV Bharat / city

സ്ത്രീധനം വാങ്ങിയാല്‍ ബിരുദം റദ്ദാക്കണമെന്ന് ഗവര്‍ണര്‍

സ്ത്രീധനം നൽകില്ലെന്ന് തീരുമാനിക്കാനുള്ള ആർജ്ജവം പെൺകുട്ടികൾ കാട്ടണമെന്ന് ഗവര്‍ണര്‍.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉപവാസം  ഗവര്‍ണര്‍ ഉപവാസം  സ്ത്രീധനം വാങ്ങിയാല്‍ ബിരുദം റദ്ദാക്കണമെന്ന് ഗവര്‍ണര്‍  Governor Arif Mohammad Khan fasting  Governor Arif Mohammad Khan fasting against dowry system and women safety  women safety  dowry system  fasting against dowry system and women safety
സ്ത്രീധനം വാങ്ങിയാല്‍ ബിരുദം റദ്ദാക്കണമെന്ന് ഗവര്‍ണര്‍
author img

By

Published : Jul 14, 2021, 6:51 PM IST

Updated : Jul 14, 2021, 7:51 PM IST

തിരുവനന്തപുരം: സ്ത്രീധനം വാങ്ങി വിവാഹം കഴിക്കുന്നവരുടെ ബിരുദ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത് സംബന്ധിച്ച് വൈസ് ചാൻസലർമാർക്ക് നിർദേശം നൽകും. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെന്ന് വിദ്യാർഥികളിൽ നിന്ന് ബോണ്ട് എഴുതി വാങ്ങണം. സ്ത്രീധന ഇടപാട് പിന്നീട് പിടിക്കപെട്ടാലും ബിരുദം റദ്ദാക്കാമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

വിവാഹങ്ങളിൽ സ്ത്രീധന ഇടപാട് നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികൾക്ക് കത്തെഴുതും. ഇത്തരം വിവാഹങ്ങളിൽ അവർ പങ്കെടുക്കരുത്. സ്ത്രീധനം നൽകില്ലെന്ന് തീരുമാനിക്കാനുള്ള ആർജ്ജവം പെൺകുട്ടികൾ കാട്ടണമെന്നും ഈ വിഷയത്തിൽ മുതിർന്ന സ്ത്രീകൾ പെൺകുട്ടികളോട് അനുകമ്പ കാട്ടണം അദ്ദേഹം പറഞ്ഞു.

സ്ത്രീധനം വാങ്ങിയാല്‍ ബിരുദം റദ്ദാക്കണമെന്ന് ഗവര്‍ണര്‍
മുഖ്യമന്ത്രി അടക്കമുള്ള നേതാക്കളോട് ഈ നിർദേശങ്ങൾ ചർച്ച ചെയ്തപ്പോൾ മികച്ച പിന്തുണയാണ് ലഭിച്ചതെന്നും ഗവർണർ പറഞ്ഞു. സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാത്രമാണ് ഇന്നത്തെ തന്‍റെ ഉപവാസം. സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ സംബന്ധിച്ച റിപ്പോർട്ട് നൽകാൻ പൊലീസിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീധനത്തിന്‍റെ പേരിൽ സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ഗാന്ധിയൻ സംഘടനകൾ സംഘടിപ്പിച്ച ഏകദിന ഉപവാസത്തിന്‍റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗവർണർ.

Also Read: സമരത്തിൽ നിന്ന് പിന്മാറി വ്യാപാരികൾ; വെള്ളിയാഴ്‌ച മുഖ്യമന്ത്രിയുമായി ചർച്ച

Last Updated : Jul 14, 2021, 7:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.