തിരുവനന്തപുരം : സാധാരണക്കാരായ വിനോദ സഞ്ചാരികള്‍ക്ക് കൂടി താമസിക്കാനുതകുന്ന തരത്തില്‍ ബജറ്റ് ഹോട്ടലുകള്‍ ആരംഭിക്കുന്നത് പരിഗണനയിലെന്ന് കെ.ടി.ഡി.സി ചെയര്‍മാന്‍ പി.കെ.ശശി.
കെ.ടി.ഡി.സിയെ കൂടുതല്‍ ജനകീയമാക്കും. സമൂഹത്തിന്‍റെ ഉന്നത ശ്രേണിയിലുള്ളവര്‍ക്കുമാത്രം കെ.ടി.ഡി.സിയുടെ സേവനം എന്നതുമാറ്റി ഏവര്‍ക്കുമെന്ന രീതിയിലേക്ക് മാറ്റുമെന്നും പികെ ശശി ഇടിവി ഭാരതിനോട് പറഞ്ഞു.
പാലക്കാട് മുതല്‍ എറണാകുളം വരെയുള്ള ഭാഗത്ത് കെ.ടി.ഡി.സിക്ക് ഹോട്ടലുകളില്ലാത്ത പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കും. ദേശീയ പാതയ്ക്കും സംസ്ഥാന പാതകള്‍ക്കും വശത്തുള്ള സര്‍ക്കാര്‍ സ്ഥലം ഒഴിപ്പിച്ച് കെ.ടി.ഡി.സിക്ക് കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
READ MORE: അവിശ്വസനീയം ഈ രക്ഷപ്പെടല്‍, പുലിയെ വാക്കിങ് സ്റ്റിക്ക് കൊണ്ട് തുരത്തി സ്ത്രീ
ഇത്തരം സ്ഥലങ്ങളില്‍ ടോയ്‌ലറ്റ്, മുലയൂട്ടല്‍ കേന്ദ്രങ്ങള്‍, കോഫി ഷോപ്പുകള്‍, കാർ പാര്‍ക്കിംഗ് എന്നിവയ്ക്ക് സൗകര്യമൊരുക്കും. കെ.ടി.ഡി.സിയെ ആധുനിക കാലഘട്ടത്തിന്‍റെ അഭിരുചിക്കനുസരിച്ച് മാറ്റിയെടുക്കുമെന്നും ശശി പറഞ്ഞു.
കെ.ടി.ഡി.സി ചെയര്‍മാനായ ശേഷം രാഷ്ട്രീയ എതിരാളികള്‍ പ്രചരിപ്പിക്കുന്ന ട്രോളുകള്‍ കാര്യമാക്കുന്നില്ല. മണ്ണാര്‍ക്കാട് താന്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ നടത്തിയ പരാമര്‍ശത്തെ ഇപ്പോഴും പെരുപ്പിച്ച് കൊണ്ടുനടക്കുന്നത് യുഡിഎഫിന്‍റെ വിഷയദാരിദ്ര്യം കൊണ്ടാണെന്നും ശശി ഇടിവി ഭാരതിനോട് വ്യക്തമാക്കി.