തിരുവനന്തപുരം: നെയ്യാറ്റിൻകര ധനുവച്ചപുരത്ത് ഗുണ്ടാ ആക്രമണം. സംഘം വാഹനങ്ങൾ അടിച്ചു തകർത്തു. മൂന്ന് പേർ പിടിയിൽ. വ്യാഴാഴ്‌ച പുലർച്ചെയാണ് ധനുവച്ചപുരം കോളജിലും പരിസരപ്രദേശങ്ങളിലുമായി മൂന്നംഗസംഘം വ്യാപക ആക്രമണം നടത്തിയത്.
ബൈക്കിലെത്തിയ സംഘം പെട്രോൾ നിറച്ച കുപ്പികൾ കോളജ് കോമ്പൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. കോളജിന് മുന്നിലെ വീട്ടിൽ കിടന്ന കാർ, എൻഎസ്എസ് ഹയർസെക്കൻഡറി സ്‌കൂളിലെ സിസിടിവികൾ, ധനുവച്ചപുരം റെയിൽവേ ക്രോസിന് സമീപത്തെ ഡ്രൈവിങ് സ്‌കൂളിലെ വാഹനങ്ങൾ തകർത്തു. സമീപത്തെ ക്ഷേത്രത്തിലെ ഫ്ലക്സ് ബോർഡ് എന്നിവ അടിച്ചു തകർത്തു.
കുന്നത്തുകാൽ സ്വദേശി അഖിൽ, വെള്ളറട സ്വദേശി അഭിൻ, കളിയിക്കവിള സ്വദേശി സൽമാൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സ്ഥലത്ത് ഫോറൻസിക് സംഘവും വിരലടയാള വിദഗ്‌ധരും എത്തി പരിശോധന നടത്തി.
കഴിഞ്ഞ 2 ആഴ്ച്ചക്ക് മുമ്പ് ധനുവച്ചപുരം പാർക്കിന് സമീപത്ത് രണ്ടു വീടുകളിലായി ഗുണ്ടാ അക്രമണം നടന്നിരുന്നു. വനിത പൊലീസിന് ഉൾപ്പടെ അക്രമത്തിൽ പരിക്കേറ്റിട്ടും നാളിതുവരെയായി ഒരു പ്രതികളെയും പിടികൂടിയില്ല. തുടർച്ചയായ മൂന്നാമത്തെ ഗുണ്ടാ ആക്രമണമാണ് വ്യാഴാഴ്‌ച പുലർച്ചെ ഉണ്ടായത്. അക്രമവുമായി ബന്ധപ്പെട്ട് പാറശാല പൊലീസ് പ്രതികളെ പിടികൂടി ചോദ്യം ചെയ്‌തു വരികയാണ്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
ALSO READ: പാലായിൽ സ്‌കൂളിലേയ്ക്ക് പോകാനിറങ്ങിയ പെൺകുട്ടികളെ കാണാതായി