ETV Bharat / city

'സ്വപ്‌ന ചതിക്കുമെന്ന് കരുതിയില്ല'; ആത്മകഥയിൽ എം ശിവശങ്കർ - സ്വർണക്കടത്ത് കേസ്

എം ശിവശങ്കറിന്‍റെ ആത്മകഥയായ 'അശ്വത്ഥാമാവ് വെറും ഒരു ആന'യിലാണ് സ്വപ്‌നക്കെതിരെ വെളിപ്പെടുത്തൽ.

gold smuggling case  dollar smuggling case  M Sivashankar against swapna suresh  M Sivashankar i phone  സ്വപ്‌ന ചതിക്കുമെന്ന് കരുതിയില്ല  എം ശിവശങ്കറിന്‍റെ ആത്മകഥ 'അശ്വത്ഥാമാവ് വെറും ഒരു ആന'  സ്വപ്‌നക്കെതിരെ എം ശിവശങ്കർ  സ്വർണക്കടത്ത് കേസ്  ഡോളർ കടത്ത് കേസ്
'സ്വപ്‌ന ചതിക്കുമെന്ന് കരുതിയില്ല'; ആത്മകഥയിൽ എം ശിവശങ്കർ
author img

By

Published : Feb 3, 2022, 2:13 PM IST

തിരുവനന്തപുരം: സ്വപ്‌ന ചതിക്കുമെന്ന് കരുതിയില്ലെന്ന് ആത്മകഥയിൽ എം ശിവശങ്കർ. ജന്മദിന സമ്മാനമായി സ്വപ്‌ന തനിക്ക് ഐഫോൺ സമ്മാനിച്ചുവെന്നാണ് ശിവശങ്കര്‍ പറയുന്നത്. വഴിയിൽ കിടന്ന തേങ്ങ എടുത്ത് ഗണപതിക്ക് അടിക്കുന്ന പോലെ. മാധ്യമങ്ങൾക്ക് തന്നെ കള്ളനാക്കാൻ ഒരു കഥ കൂടിയായി. ശിവശങ്കർ പറയുന്നത് ഇങ്ങനെ -

"ഉച്ചയോടെ ഞെട്ടിക്കുന്ന ഒരു വാർത്ത കിട്ടി. ഞാൻ കസ്റ്റംസിൽ സറണ്ടർ ചെയ്‌ത ഫോൺ സ്വപ്‌ന എനിക്ക് ജന്മദിന സമ്മാനമായി നൽകിയതായിരുന്നു. റെഡ് ക്രസൻ്റ് എന്ന യുഎഇ ആസ്ഥാനമായ എൻജിഒ വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ഭവനസമുച്ചയത്തിൻ്റെ നിർമാണ ഏജൻസിയായ യുണിടാക്കിൻ്റെ സിഇഒ സന്തോഷ് ഈപ്പൻ്റെ കൈയില്‍ നിന്ന് സ്വപ്‌ന വാങ്ങിയ അഞ്ച് ഐ ഫോണുകളിൽ ഒന്നാണത്രേ അത്. അതായത് സ്വപ്‌ന എനിക്ക് ജന്മദിന സമ്മാനമായി നൽകിയത് അവർക്ക് കൈക്കൂലിയായി ലഭിച്ചു എന്ന് പറയപ്പെടാവുന്ന സാധനമത്രേ. വഴിയിൽ കിടന്ന തേങ്ങ എടുത്ത് ഗണപതിക്ക് അടിക്കുന്ന പോലെ. ഇത്തരമൊരു ചതി സ്വപ്‌ന എന്നോട് ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല."

'സ്വപ്‌നക്ക് ജോലി വാങ്ങി നൽകണമെന്ന് നിർദേശിച്ചിട്ടില്ല'

സ്വപ്‌നയുടെ ബയോഡേറ്റയിലെ റഫറൻസ് പേരുകളിലൊന്ന് തൻ്റേതായിരുന്നു എന്നല്ലാതെ അവരെ ജോലിക്കെടുക്കണമെന്നോ അവരെത്തന്നെ സ്പേസ് പാർക്കിൽ ജോലിക്കായി നിയോഗിക്കണമെന്നോ താൻ ഒരു സമയത്തും എവിടെയും നിർദേശിച്ചിട്ടില്ലെന്ന് ശിവശങ്കർ പറയുന്നു.

'സർക്കാർ വക്കീൽ കോടതിയിൽ പച്ചക്കള്ളം പറഞ്ഞു'

തൻ്റെ ജാമ്യാപേക്ഷയെ എതിർത്ത അഡീഷണൽ സോളിസിറ്റർ ജനറൽ സ്വർണക്കടത്തിൻ്റെ മൊത്തം സൂത്രധാരനും കിങ്പിന്നും ഞാനാണെന്ന് വാദിച്ചു. തന്നെ അറസ്റ്റു ചെയ്‌ത് ചോദ്യം ചെയ്‌താൽ മാത്രമേ ഈ കാര്യത്തിൽ വ്യക്തത ഉണ്ടാവൂ എന്നും അദ്ദേഹം വാദിച്ചു. ഇതു സാധൂകരിക്കാൻ കോടതിയിൽ സീൽഡ് കവറുകൾ സമർപ്പിക്കപ്പെട്ടു.

ഒരു സർക്കാർ സംവിധാനത്തിന് യാതൊരു ഉത്തരവാദിത്തവുമില്ലാതെ നീതിന്യായ കോടതിയുടെ മുന്നിൽ വെറും നുണ പറയാനാകുമെന്നത് ഞങ്ങൾ പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. സർക്കാരിനു വേണ്ടി വാദിക്കുന്ന ഇന്ത്യയിലെ ഏറ്റവും മുതിർന്ന രണ്ടാമത്തെ സർക്കാർ വക്കീൽ കോടതിയിൽ പച്ചക്കള്ളം പറഞ്ഞുവെന്നും ശിവശങ്കർ ആരോപിക്കുന്നു.

മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് മാറി താൻ ചികിത്സയിൽ കഴിഞ്ഞ ആയുർവേദ ആശുപത്രിയായ ത്രിവേണി നഴ്‌സിങ് ഹോമിലെ ഡോ. സുരേഷിനെ ഇഡി ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയതായും ശിവശങ്കർ ആരോപിക്കുന്നു.

READ MORE: 'അഭിനയത്തിനുള്ള ഓസ്‌കർ ചാർത്തിത്തന്നു': മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി എം ശിവശങ്കർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.