തിരുവനന്തപുരം: മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് മാത്രമല്ല, മാസ്ക് വെച്ചത് ആരോഗ്യവകുപ്പ് പുറത്തിറക്കിയ നിര്‍ദേശപ്രകാരമല്ലെങ്കിലും പിഴ നല്‍കണം. മാസ്ക് കഴുത്തില്‍ തൂക്കിയിടുകയോ, മൂക്ക് മറയ്ക്കാതയോ മാസ്ക് വെക്കുന്ന രീതി വ്യാപകമായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് അധികൃതരുടെ ഇടപെടല്‍. നിയമം ഇന്ന് മുതല്‍ കര്‍ശനമാക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു. പുറത്തിറങ്ങുന്നവരെല്ലാം ശരിയായ രീതിയിൽ മാസ്‌ക് ധരിക്കണം. വ്യാപാര സ്ഥാപനങ്ങളിലുള്ളവരും വഴിയോര കച്ചവടക്കാരും മാസ്‌കോ തൂവാലയോ കൊണ്ട് മുഖം മറയ്‌ക്കണമെന്നും പൊലീസ് നിർദേശിച്ചു.
മാസ്ക് ശരിയായി ധരിച്ചില്ലെങ്കിലും പിഴ
ആരോഗ്യവകുപ്പ് നിര്‍ദേശിച്ചത് പോലെ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ഇന്ന് മുതല്‍ പിഴ ചുമത്തുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍