തിരുവനന്തപുരം: ലോക്ക് ഡൗൺ മൂലം ബുദ്ധിമുട്ടിലായവർക്ക് കൈതാങ്ങായി അടിമലത്തുറ ഫാത്തിമ മാതാ ഇടവക. ലോക്ക് ഡൗണില്‍ വരുമാനം നഷ്ടപ്പെട്ട കുടുംബങ്ങൾക്കാണ് ഫാത്തിമ മാതാ ഇടവക സഹായം നല്‍കിയത്.
മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള 1700 കുടുംബങ്ങൾക്കാണ് കിറ്റുകൾ വിതരണം ചെയതത്. ഇടവക കമ്മിറ്റിയുടെ നേതൃത്വത്തിൽ കിറ്റുകൾ ഓരോ വീടുകളിലും എത്തിച്ചു നൽകി. ഇടവക വികാരി ഫാ മൽബിൻ സൂസൈയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്.