ETV Bharat / city

ഞങ്ങള്‍ക്ക് നിങ്ങളെ അറിയില്ല; സമാധാനം നഷ്ടപ്പെടുത്തരുത്; അല്‍ ഖ്വയ്ദ തലവന് മറുപടിയുമായി മുസ്‌കാന്‍ ഖാന്‍റെ പിതാവ് - അല്‍ ഖായിദ തലവന് അയ്മല്‍ അല്‍ സവാഹിരിയ്ക്ക് പിതാവിന്‍റെ മറുപടി

ഹിജാബ് വിവാദത്തിനെതിരെ പ്രതികരിച്ച മുസ്‌കാന്‍ ഖാനെ പ്രശംസിച്ച അല്‍ ഖ്വയ്ദയെ തലവന് അയ്മല്‍ അല്‍ സവാഹിരിയ്ക്ക് പിതാവിന്‍റെ മറുപടി

അല്‍ ഖായിദ  ഹിജാബ് വിവാദം  കര്‍ണാടക  അല്‍ ഖായിദ തലവന് അയ്മല്‍ അല്‍ സവാഹിരിയ്ക്ക് പിതാവിന്‍റെ മറുപടി
മുസ്‌കാന്‍ ഖാന്‍റെ പിതാവ് ഹുസൈന്‍
author img

By

Published : Apr 7, 2022, 11:16 AM IST

ബെംഗ്ലുരൂ: കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ പ്രതികരിച്ച തന്‍റെ മകളെ പ്രശംസിച്ച് കൊണ്ടുള്ള അല്‍ ഖ്വയ്ദ തലവന്‍ അയ്‌മല്‍ അല്‍ സവാഹിരിയുടെ വിഡിയോക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്‌കാന്‍ ഖാന്‍റെ പിതാവ് ഹുസൈന്‍. "അയാള്‍ ആരാണെന്നോ എന്താണെന്നോ ഞങ്ങള്‍ക്കറിയില്ലെന്നും " " എന്തിനാണ് എന്‍റെ രാജ്യത്തിലെ ഒരു പ്രശ്‌നത്തില്‍ ഇടപെടുന്നതെന്നും" അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഇന്ത്യയില്‍ സമാധാനത്തോടെയാണ് ജീവിക്കുന്നത്.

എന്‍റെ രാജ്യത്തെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് അല്‍ ഖ്വയ്ദയെ ആവശ്യമില്ല. എന്‍റെ മകളുടെ പേര് വലിച്ചിഴക്കുന്നത് ശരിയല്ല. എനിക്ക് സവാഹിരിയയോ അയാളുടെ പ്രസ്ഥാനത്തെയോ അറിയില്ലെന്നും അവര്‍ നമ്മുടെ സമാധാനം നശിപ്പിക്കുകയെയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അയ്‌മല്‍ അല്‍ സവാഹിരിയുടെ വീഡിയോ മകള്‍ക്ക് ഏറെ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ടെന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം അല്‍ഖ്വയ്ദ ജിഹ്വയായ അസ് സാഹബ് പുറത്ത് വിട്ട വിഡിയോയിലായിരുന്നു മുസ്‌കാന്‍ ഖാനെ കുറിച്ചുള്ള അല്‍ ഖായിദ തലവന്‍ അയ്‌മല്‍ അല്‍ സവാഹിരിയുടെ പ്രതികരണം. ഹിജാബിനെതിരെ കാവി ഷാള്‍ ധരിച്ച് ജയ്ശ്രീറാം വിളിച്ചെത്തിയ ഒരുക്കൂട്ടം ആണ്‍കുട്ടികള്‍ക്ക് നേരെ അല്ലാഹു അക്ബര്‍ എന്ന് വിളിച്ച് പ്രതികരിച്ചതിന് മുസ്‌കാന്‍ ഖാനെ സവാഹിരി പ്രശംസിച്ചിരുന്നു.

ഹിജാബിനും ശരീഅത്തിനും എതിരായ നീക്കങ്ങള്‍ ഇസ്‌ലാമിന് എതിരായ യുദ്ധമാണെന്നായിരുന്നു സവാഹിരിയുടെ വീഡിയോ. യഥാര്‍ഥ ലോകത്ത് മനുഷ്യന്‍റെ അവകാശങ്ങള്‍, ഭരണഘടനയോടുള്ള ബഹുമാനമോ, നിയമങ്ങളോ ഒന്നും തന്നെ ബാധകമല്ലെന്നും ഇതെല്ലാം പാശ്ചാത്യ ലോകം ഇസ്‌ലാമിനെതിരെ ഉപയോഗിക്കുന്നതാണെന്നും ഹിജാബ് നിരോധനത്തിന് പിന്നില്‍ അദൃശ്യ കരങ്ങളുണ്ടെന്നും സവാഹിരി വീഡിയോയില്‍ പറയുന്നു.

also read: "അവര്‍ ജയ്ശ്രീ റാം വിളിച്ചു, ഞാൻ അല്ലാഹു അക്ബറും അതിന് എന്തിന് പേടിക്കണം": വൈറലായ പെണ്‍കുട്ടി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.