തിരുവനന്തപുരം: സൂപ്പർ മാർക്കറ്റ് ശൃംഖല തുടങ്ങാനെന്ന വ്യാജേനെ നിക്ഷേപകരിൽനിന്ന് കോടികൾ തട്ടിയ അച്ഛനും മകനും പിടിയിൽ. ഒരു കോടി 40 ലക്ഷം രൂപയാണ് നിക്ഷേപകരിൽ നിന്ന് അച്ഛനും മകനും ചേർന്ന് തട്ടിയെടുത്തത്. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ വേലായുധനും മകൻ സിൻജിത്തുമാണ് പിടിയിലായത്.
സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന സൂപ്പർമാർക്കറ്റ് ശൃംഖലയിൽ അംഗമാകാം എന്ന വ്യാജേനെ നിക്ഷേപകരിൽ നിന്ന്
പണം തട്ടിയത്. പാറശ്ശാല കുന്നത്തുകാൽ സ്വദേശി അഹമ്മദ് നയാബ് വെള്ളറട പൊലീസിൽ നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. അഹമ്മദ് നയാബിന് പുറമെ പാറശാല, വെള്ളറട സ്റ്റേഷൻ പരിധികളിൽ നിന്നായി മറ്റു ചിലരിൽ നിന്നും പണം തട്ടിയെടുത്തതായും പരാതിയുണ്ട്.
ഒരു വർഷം മുമ്പായിരുന്നു കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. പദ്ധതി ആരംഭിക്കാത്തതും പണം തിരികെ നൽകാത്തതിനെയും തുടർന്നാണ് നിക്ഷേപകർ പൊലീസിനെ സമീപിച്ചത്. പിടികൂടിയ പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
ALSO READ: പഞ്ചാബ് തെരഞ്ഞെടുപ്പ്; കച്ച കെട്ടി രാഷ്‌ട്രീയ പാർട്ടികൾ, എല്ലാ കണ്ണുകളും മാൾവയിലേക്ക്