ETV Bharat / city

തോമസ് ഐസക്കിനെതിരായ അവകാശ ലംഘന ആക്ഷേപം തള്ളിയ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് നിയമസഭ അംഗീകരിച്ചു - ethics committee report

കിഫ്ബി വായ്‌പകൾ ഭരണഘടനാ വിരുദ്ധമെന്ന സിഎജി റിപ്പോർട്ടിലെ പരാമർശം പുറത്തുവിട്ടത് നിയമസഭയുടെ അവകാശലംഘനമാണെന്ന് കാട്ടി പ്രതിപക്ഷത്തെ വി.ഡി സതീശൻ എംഎൽഎയാണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്.

ethics committee report approved by assembly clean chit on thomas isaac  തോമസ് ഐസക്കിനെതിരായ അവകാശ ലംഘന ആക്ഷേപം  എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് നിയമസഭ അംഗീകരിച്ചു  എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് നിയമസഭ  തോമസ് ഐസക് എത്തിക്‌സ് കമ്മിറ്റി  ethics committee report  thomas isaac latest news
തോമസ് ഐസക്കിനെതിരായ അവകാശ ലംഘന ആക്ഷേപം തള്ളിയ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് നിയമസഭ അംഗീകരിച്ചു
author img

By

Published : Jan 21, 2021, 10:30 PM IST

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്‍റെ അവകാശ ലംഘന ആക്ഷേപം തള്ളിയ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് നിയമസഭ അംഗീകരിച്ചു. ശബ്ദ വോട്ടോടെയാണ് റിപ്പോർട്ട് സഭ അംഗീകരിച്ചത്. കിഫ്ബി വായ്‌പകൾ ഭരണഘടനാ വിരുദ്ധമെന്ന സിഎജി റിപ്പോർട്ടിലെ പരാമർശം പുറത്തുവിട്ടത് നിയമസഭയുടെ അവകാശലംഘനമാണെന്ന് കാട്ടി പ്രതിപക്ഷത്തെ വി.ഡി സതീശൻ എംഎൽഎയാണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്. തുടര്‍ന്ന് എത്തിക്‌സ് കമ്മിറ്റി മന്ത്രിയെ ചോദ്യം ചെയ്‌തു. സർക്കാരിന് സ്വാഭാവിക നീതി നിഷേധിച്ചതിനെക്കുറിച്ച് പ്രതിപക്ഷം മൗനം പാലിച്ചുവെന്നും അസാധാരണ സാഹചര്യത്തിലായിരുന്നു തന്‍റെ നടപടിയെന്നും ധനമന്ത്രി പറഞ്ഞിരുന്നു. ഈ വിശദീകരിക്കണം എത്തിക്‌സ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.

ചെയർമാൻ എ.പ്രദീപ് കുമാറാണ് സമിതി റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വെച്ചത്. മന്ത്രിയുടെ നടപടി പ്രിവിലേജ് ലംഘിച്ചോ എന്ന് പറയാൻ നമ്മുടെ മുന്നിൽ കീഴ്വഴക്കങ്ങളില്ലെന്നും നിയമങ്ങൾ കാറ്റിൽ പറത്തിയാണ് സിഎജി റിപ്പോർട്ടിൽ പേജുകൾ കൂട്ടിച്ചേർത്തത് എന്നും നിയമസഭയുടെ അവകാശങ്ങൾ ലംഘിക്കും വിധം സിഎജി പ്രവർത്തിച്ചുവെന്നും സഭ വിഷയം പ്രാധാന്യത്തോടെ ചർച്ച ചെയ്യണമെന്നും പ്രദീപ് കുമാർ പറഞ്ഞു. കമ്മിറ്റിയുടെ റിപ്പോർട്ട് വിചിത്രമാണെന്നായിരുന്നു അവകാശലംഘനത്തിന് നോട്ടീസ് നൽകിയ വി.ഡി സതീശന്‍റെ പ്രതികരണം. ധനമന്ത്രിയുടെ അഭിപ്രായം മാത്രം കേട്ട് സിഎജിക്കെതിരെ നിലപാട് എടുക്കുന്നത് അധാർമികമെന്നും കമ്മിറ്റി സിഎജിയുടെ അഭിപ്രായം കേട്ടില്ലെന്നും ഇത് ഭരണഘടനാ സ്ഥപനത്തെ അപമാനിക്കുന്നതാണെന്നും ഇത് തിരുത്തണമെന്നും വി.ഡി സതീശൻ ആവശ്യപ്പെട്ടു.

എത്തിക്‌സ് കമ്മിറ്റി ഉത്തരവാദിത്വം നിറവേറ്റുന്നതിൽ പരാജയപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭൂരിപക്ഷം വെച്ച് ജനാധിപത്യത്തെ ഹനിക്കുകയാണ്. നിയമസഭയിലെ കറുത്ത ദിനമാണിന്ന്. ചെയ്‌ത തെറ്റ് മറയ്ക്കാനാണ് ശ്രമം. ധനമന്ത്രിയെ വെള്ളപൂശാനായി എത്തിക്‌സ് കമ്മിറ്റിയിലെ ഭൂരിപക്ഷം ഉപയോഗിക്കുന്നു. ഇത് തെറ്റാണ്. പിന്നീട് ഇത് കീഴ്വഴക്കമാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സംസ്ഥാന സർക്കാറിന് നീതി നിഷേധിച്ചപ്പോൾ പ്രതിപക്ഷം മിണ്ടാത്തത് അവരുടെ രാഷ്ട്രീയം കൊണ്ടാണെന്നും ധനമന്ത്രി പറഞ്ഞു. സിഎജി റിപ്പോർട്ട് പുറത്തു വിട്ടതിന് എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണെന്നും സംഭവത്തില്‍ പ്രതിപക്ഷം ഒത്തിരി മനകോട്ട കെട്ടിയിരുന്നെന്നും അത് പൊളിഞ്ഞതിലെ വിഷമമാണ് ഇപ്പോള്‍ കാണുന്നതെന്നും ഇതൊരു കീഴ്വഴക്കമായി മാറില്ലെന്നും ധനമന്ത്രി പറഞ്ഞു. ശേഷം ഏഴാമത് എത്തിക്‌സ് ആന്‍റ് പ്രിവില്ലേജ് കമ്മിറ്റി റിപ്പോർട്ട് നിയമ സഭ അംഗീകരിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്‌ത കന്യാസ്ത്രീകൾക്കെതിരെ മോശം പരാമർശം നടത്തിയതിന് പി.സി ജോർജിനുള്ള ശാസനയും റിപ്പോർട്ടിലുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.