തിരുവനന്തപുരം: വാക്സിൻ വിതരണം താളം തെറ്റിയെന്നാരോപിച്ച് തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാർ ഡിഎംഒയെ ഉപരോധിച്ചു. ഏതൊക്കെ കേന്ദ്രങ്ങളിൽ വാക്സിൻ ലഭ്യമാണെന്ന് ജനപ്രതിധിധികൾക്കുപോലും അറിയിപ്പ് ലഭിക്കുന്നില്ല. രജിസ്റ്റർ ചെയ്ത് വാക്സിൻ എടുക്കാൻ മണിക്കൂറുകൾ ക്യൂ നിൽക്കുന്നവർക്ക് ലഭിക്കാതെ മടങ്ങേണ്ടി വരുന്നു. ഈ പശ്ചാത്തലത്തിലാണ് വാക്സിൻ വിതരണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി കൗൺസിലർമാർ പ്രതിഷേധവുമായെത്തിയത്.
also read: വാക്സിൻ രണ്ടാം ഡോസ് മൂന്ന് മാസത്തിന് ശേഷം എടുക്കുന്നതാണ് ഗുണകരമെന്ന് മുഖ്യമന്ത്രി
അതേസമയം വാക്സിന്‍റെ ലഭ്യതക്കുറവാണ് പ്രശ്നമെന്ന് ഡിഎംഒ ഡോ. കെ.എസ് ഷിനു വിശദീകരിച്ചു. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് വിതരണ കേന്ദ്രങ്ങളിൽ എത്തിക്കുമെന്നും അതാത് മേഖലയിലെ ജനപ്രതിനിധികൾക്ക് ഇത് സംബന്ധിച്ച് വിവരം നൽകുമെന്നും ഡിഎംഒ വ്യക്തമാക്കി.