ETV Bharat / city

നെയ്യാറ്റിൻകര കോടതിക്ക് മുന്നിൽ ഏറ്റുമുട്ടൽ ; മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത് കാരയ്ക്കാമണ്ഡപം റഫീഖ് കൊലക്കേസ് വിധിക്ക് പിന്നാലെ

നെയ്യാറ്റിൻകര കോടതി ഏറ്റുമുട്ടല്‍  റഫീഖ് കൊലക്കേസ് വിധി കോടതി ഏറ്റുമുട്ടല്‍  neyyattinkara court dispute  dispute in front of court in kerala  rafeeq murder case judgement court dispute  പ്രതിഭാഗവും വാദിഭാഗവും തമ്മിൽ ഏറ്റുമുട്ടല്‍  കാരയ്ക്കാമണ്ഡപം റഫീഖ് കൊലക്കേസ് വിധി  karaikamandapam rafeeq murder case verdict
നെയ്യാറ്റിൻകര കോടതിക്ക് മുന്നിൽ ഏറ്റുമുട്ടൽ; മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയില്‍
author img

By

Published : May 5, 2022, 3:01 PM IST

തിരുവനന്തപുരം : നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിക്ക് മുന്നിൽ പ്രതിഭാഗവും വാദിഭാഗവും തമ്മിൽ ഏറ്റുമുട്ടല്‍. കാരയ്ക്കാമണ്ഡപം റഫീഖ് കൊലക്കേസ് വിധിക്ക് പിന്നാലെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. സംഭവത്തിൽ പൊലീസുകാർക്കും പരിക്കേറ്റു.

മൂന്നുപേരെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, കാരയ്ക്കാമണ്ഡപം റഫീഖ് കൊലക്കേസില്‍ ഏഴ് പ്രതികളേയും ജീവപര്യന്തം കഠിന തടവിന് കോടതി ശിക്ഷിച്ചു. പ്രതികൾ ഓരോരുത്തരും ഒരു ലക്ഷം രൂപ വീതം ഏഴ് ലക്ഷം രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു.

നെയ്യാറ്റിൻകര കോടതിക്ക് മുന്നിൽ ഏറ്റുമുട്ടൽ

Also read: കാരയ്ക്കാമണ്ഡപം റഫീഖ് കൊലക്കേസ്: 7 പ്രതികൾക്കും ജീവപര്യന്തം കഠിന തടവും 7 ലക്ഷം രൂപ പിഴയും

നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജ് എസ് സുഭാഷിന്‍റേതാണ് വിധി. ജീവപര്യന്തത്തിന് പുറമേ അന്യായമായി സംഘം ചേർന്നതിന് ഒരു വർഷം കഠിന തടവും സംഘടിച്ച് ലഹള നടത്തിയതിന് ഒരു വർഷം കഠിന തടവും അന്യായമായി തടസം സൃഷ്ടിച്ചതിന് ഒരു മാസം സാധാരണ തടവും ഏഴ് പ്രതികളും അനുഭവിക്കണം. പ്രതികളെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് അയച്ചു.

2016 ഒക്‌ടോബർ 7നാണ് റഫീഖിനെ പ്രതികൾ കാറ്റാടി കഴ കൊണ്ട് അടിച്ചുകൊന്നത്‌. വെള്ളായണി ദേശീയ പാതയിൽ തുലവിളയിലായിരുന്നു സംഭവം. കേസിലെ പ്രതിയായ അൻസക്കീറിന്‍റെ മാതൃ സഹോദരൻ അബുഷക്കീറിനെ റഫീഖും സംഘവും പുതിയ കാരയ്ക്കാമണ്ഡപത്ത് വച്ച്‌ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. ഇതിലെ വൈരാഗ്യമാണ്‌ റഫീഖിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.