ETV Bharat / city

സംസ്ഥാനത്ത് ഇനി ഡിജിറ്റൽ റീസർവ്വേ; നാലു വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി - ഡ്രോൺ സർവ്വേ

അധ്യാധുനിക ഡ്രോണുകൾ, ലഡാറുകൾ എന്നിവ ഉപയോഗിച്ച് ആണ് റീസർവേ നടത്തുക. നാലു വർഷം കൊണ്ട് റീസർവേ നടപടികൾ പൂർത്തിയാക്കാനാകുമെന്നാണ് സർക്കാർ പ്രതീക്ഷ.

Digital resurvey  K Rajan  Revenue Minister K Rajan  ഡിജിറ്റൽ സർവ്വേ  ഡിജിറ്റൽ റീസർവ്വേ  ഡ്രോൺ സർവ്വേ  Digital resurvey in kerala Revenue Minister K Rajan
സംസ്ഥാനത്ത് ഇനി ഡിജിറ്റൽ റീസർവ്വേ; നാലു വർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി
author img

By

Published : Aug 18, 2021, 5:34 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി ഡിജിറ്റൽ റീസർവ്വേ മാത്രം. കേരളത്തിലെ 1666 വില്ലേജുകളിലും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡിജിറ്റൽ റീസർവേ നടത്താൻ 807.98 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ഏറ്റവും മികച്ച കൃത്യതയോടെ നാലു വർഷം കൊണ്ട് സംസ്ഥാനത്തെ റീസർവേ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

രാജ്യത്തെ ഏറ്റവും കൃത്യതയുള്ള കോർസ്, ആർ.ടി.കെ, ഡ്രോൺ, ലഡാർ, ഇ.ടി.എസ് തുടങ്ങിയ സാങ്കേതികവിദ്യകൾ ഭൂമിയുടെ പ്രത്യേകതകൾക്ക് അനുസരിച്ച് ഉപയോഗിച്ചാകും സർവ്വേ നടപടികൾ പൂർത്തിയാക്കുക. ഇതോടെ സ്വകാര്യ വ്യക്തികളും വൻകിട സ്വകാര്യ കമ്പനികളും കൈവശം വെച്ചിരിക്കുന്ന സർക്കാർ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് കൃത്യത ലഭിക്കുമെന്നതിനാൽ ഭൂമി തിരിച്ചെടുക്കലിന് വേഗത ലഭിക്കുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവച്ചു.

ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാൽ കുറഞ്ഞ എണ്ണം ജീവനക്കാരും മതിയാവും. കോർസ് ഉപയോഗിച്ച് ഒരു വില്ലേജിലെ ടോട്ടൽ സ്റ്റേഷൻ സർവ്വേ അഞ്ചര മാസം കൊണ്ട് പൂർത്തിയാകുമെന്നാണ് സർക്കാർ പ്രതീക്ഷ. കൂടാതെ ഒരാൾക്ക് മൂന്ന് സ്ഥലത്ത് വസ്തു ഉണ്ടെങ്കിൽ മൂന്ന് തണ്ടപ്പേർ ഉപയോഗിക്കുന്നതിനു പകരം ഒരു തണ്ടപ്പേർ മതിയാവുന്ന 'യൂണീക് തണ്ടപ്പേർ ' സംവിധാനവും നിലവിൽ വരും.

ALSO READ: ചാണകമെന്ന് വിളിക്കുന്നതിൽ സന്തോഷം, നിര്‍ത്തരുതെന്നും സുരേഷ് ഗോപി

ഓരോ ജില്ലകളിലായി റീസർവ്വേ പൂർത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. റീസർവ്വേ നടപടികൾ ഡിജിറ്റലായി പൂർത്തീകരിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളും തർക്കങ്ങളും പരിഹരിക്കാൻ പുതിയ സംവിധാനം കൊണ്ടുവരുമെന്നും റവന്യു മന്ത്രി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.