ETV Bharat / city

Nokkukooli: ഇനി 'നോക്കുകൂലി' വാങ്ങേണ്ട, അകത്താക്കാൻ പൊലീസ് തയ്യാര്‍ - നോക്കുകൂലി പരാതികൾ അന്വേഷിക്കും

Issue circular on Nokkukooli: നോക്കുകൂലി പരാതി ലഭിച്ചാൽ മുന്തിയ പരിഗണന നല്‍കി കേസ് അന്വേഷിച്ച് ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കാൻ ജില്ല പൊലീസ് മേധാവിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം

DGP ON NOKKUKOOLI  NOKKUKOOLI KERALA  dgp inquiry into nokukuli complaints  നോക്കുകൂലി പരാതികൾ അന്വേഷിക്കും  നോക്കുകൂലി പരാതികളില്‍ എഫ്.ഐ.ആര്‍
NOKKUKOOLI KERALA: നോക്കുകൂലി; പരാതികളില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഡിജിപിയുടെ നിര്‍ദേശം
author img

By

Published : Nov 27, 2021, 12:52 PM IST

തിരുവനന്തപുരം: നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഡിജിപി അനില്‍കാന്ത് ജില്ല പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. മുന്തിയ പരിഗണന നല്‍കി കേസ് അന്വേഷിച്ച് ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിക്കാനും നിര്‍ദേശമുണ്ട്.

സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിച്ച് പരാതിക്കാരുടെ ബുദ്ധിമുട്ടുകളും ചെയ്യാത്ത ജോലിക്ക് കൂലി നല്‍കേണ്ട അവസ്ഥയും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ALSO READ: പട്ടിണിയില്ലാതെ രാജ്യത്തെ ഏക ജില്ല കേരളത്തില്‍; നീതി ആയോഗിന്‍റെ റിപ്പോര്‍ട്ട് :India`s first hunger free district

നോക്കുകൂലി സംബന്ധിച്ച കേസുകളില്‍ പിടിച്ചുപറിക്കും മറ്റ് കുറ്റകൃത്യങ്ങള്‍ക്കുമുളള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.