ETV Bharat / city

വിശുദ്ധ പദവിയിലെത്തുന്ന സാധാരണക്കാരനായ ആദ്യ ഇന്ത്യക്കാരന്‍ ; ഓര്‍മകളില്‍ ദേവസഹായം പിള്ള

മിഷനറിയോ വൈദികനോ അല്ലാതെ കത്തോലിക്ക സഭയിലേക്ക് ആകൃഷ്‌ടനായെത്തിയ ഒരു സാധാരണക്കാരൻ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നത് ക്രിസ്‌തീയ ചരിത്രത്തിൽ തന്നെ ആദ്യം

ദേവസഹായം പിള്ള  ദേവസഹായം പിള്ള വിശുദ്ധന്‍  ദേവസഹായം പിള്ള വിശുദ്ധ പദവി  devasahayam pillai latest news  devasahayam pillai sainthood  devasahayam pillai to be declared a saint  devasahayam pillai saint latest
വിശുദ്ധ പദവിയിലെത്തുന്ന സാധാരണക്കാരനായ ആദ്യ ഭാരതീയനായി ദേവസഹായം പിള്ള
author img

By

Published : May 15, 2022, 9:39 AM IST

തിരുവനന്തപുരം : വാഴ്‌ത്തപ്പെട്ട ദേവസഹായം പിള്ള ഇന്ന് വിശുദ്ധ പദവിയിലേക്ക്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ വാഴ്‌ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കും. വിശുദ്ധരുടെ ഗണത്തിലേക്കെത്തുന്ന ആദ്യ തമിഴ്‌ വംശജന്‍ എന്നതിലുപരി മിഷനറിയോ വൈദികനോ അല്ലാതെ കത്തോലിക്ക സഭയിലേക്ക് ആകൃഷ്‌ടനായെത്തിയ ഒരു സാധാരണക്കാരൻ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്നത് ക്രിസ്‌തീയ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്.

ആരാണ് ദേവസഹായം പിള്ള ? : 1712 ഏപ്രിൽ 23ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്ത് ജനിച്ച നീലകണ്‌ഠ പിള്ളയാണ് പില്‍ക്കാലത്ത് ക്രിസ്‌തു മതം സ്വീകരിച്ച് ദേവസഹായം പിള്ളയായത്. മാർത്താണ്ഡ വർമയുടെ കൊട്ടാരത്തിൽ കാര്യദർശിയായിരുന്നു നീലകണ്‌ഠ പിള്ള. കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തുകയുണ്ടായി.

തിരുവിതാംകൂർ സൈന്യത്തിന്‍റെ നവീകരണ ചുമതല മാർത്താണ്ഡ വർമ ഡച്ച് സൈന്യാധിപൻ ഡിലനോയിയെ ഏൽപ്പിച്ചു. ഡിലനോയിയുടെ സഹായിയായി മാർത്താണ്ഡ വർമ നീലകണ്‌ഠ പിള്ളയെ നിയമിച്ചു. ഡിലനോയിയില്‍ നിന്നാണ് നീലകണ്‌ഠ പിള്ള ക്രിസ്‌തു മതത്തെ കുറിച്ച് കൂടുതൽ മനസിലാക്കുന്നത്.

Also read: Sainthood: ദൈവസഹായം പിള്ള, വിശുദ്ധ പദവി പദവിയിലെത്തുന്ന ആദ്യ സാധാരണക്കാരന്‍

തുടർന്ന് തെക്കൻ തിരുവിതാം കൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ഈശോ സഭ വൈദികന്‍ ബുട്ടാരിയില്‍ നിന്ന് 1745 മേയ് 17ന് ജ്ഞാനസ്‌നാനം സ്വീകരിച്ചു. തുടർന്ന് നാലു കൊല്ലം ജയിലിൽ കിടക്കേണ്ടി വന്നു. 1752ൽ ദേവസഹായം പിള്ള രാജകല്‍പന പ്രകാരം വെടിയേറ്റ് മരിച്ചുവെന്നാണ് ചരിത്രം.

ക്രിസ്‌തീയ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം : റോമൻ കത്തോലിക്കരിൽ ചിലർ അദ്ദേഹത്തെ ക്രിസ്‌തീയ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ചവനായി കണക്കാക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാന പാദത്തിൽ കേരളത്തിലെ ക്രിസ്ത്യാനികളുടെ അവകാശങ്ങളെ സംബന്ധിച്ച നിവേദനവുമായി റോം സന്ദർശിച്ച താനും കരിയാറ്റിൽ മല്‍പാനും ദേവസഹായം പിള്ളയെ വിശുദ്ധനായി നാമകരണം ചെയ്യണമെന്ന് അതിന്‍റെ ചുമതലക്കാരനായ മാറെപോഷ്‌കി എന്ന കർദ്ദിനാളിനോട് അപേക്ഷിച്ചതായി 1785ൽ എഴുതിയ 'വർത്തമാനപ്പുസ്‌തകം' എന്ന യാത്രാവിവരണ ഗ്രന്ഥത്തിൽ പാറേമ്മാക്കൽ തോമാക്കത്തനാർ രേഖപ്പെടുത്തിയിട്ടുണ്ട്.

2004ൽ ഇന്ത്യയിലെ മെത്രാന്മാരുടെ തമിഴ്‌നാട് ശാഖ ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേയ്ക്ക് ഉയർത്തണമെന്ന് വത്തിക്കാനോട് ശുപാർശ ചെയ്‌തു. ദേവസഹായം പിള്ളയ്ക്ക് രക്തസാക്ഷി പദവി നല്‍കുന്നതിനെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂറിൽ മതപരമായ പീഡനം നിലനിന്നിരുന്നുവെന്നതിന് യാതൊരു സൂചനയും ഇല്ലെന്നും ദേവസഹായം പിള്ളയുടെ വധശിക്ഷ രാജദ്രോഹക്കുറ്റത്തിന്‍റെ പേരിലായിരുന്നെന്നും ഒരു വിഭാഗം അവകാശ വാദം ഉന്നയിക്കുന്നു.

ദേവസഹായം പിള്ളയെ രക്തസാക്ഷി വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള നടപടികൾക്ക് 2012ൽ ബനഡിക്‌ട് പതിനാറാമൻ മാർപ്പാപ്പയുടെ അംഗീകാരം ലഭിച്ചു. തുടര്‍ന്ന് 2012 ഡിസംബർ 2ന് കത്തോലിക്ക സഭ ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു'.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.