തിരുവനന്തപുരം : കെഎസ്ആർടിസിയിലെ ശമ്പള പരിഷ്‌കരണത്തിന് മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. ശമ്പളപരിഷ്‌കരണം ആവശ്യപ്പെട്ട് ട്രേഡ് യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.
കോർപ്പറേഷൻ്റെ അധികച്ചെലവ് കുറച്ച് വരുമാനം വർധിപ്പിക്കണമെന്ന വ്യവസ്ഥയിലാണ് ശമ്പള പരിഷ്‌കരണത്തിന് സർക്കാർ അനുമതി നൽകിയത്. ഇക്കാര്യം ജീവനക്കാരുമായി ചർച്ച ചെയ്ത് ധാരണയിലെത്താൻ സിഎംഡി ബിജുപ്രഭാകറിനെ ചുമതലപ്പെടുത്തി.
കെഎസ്ആർടിസിക്ക് പുതുതായി 700 സിഎൻജി ബസുകൾ കിഫ്ബി മുഖേന വാങ്ങാനുള്ള സാധ്യതകൾ പരിഗണിക്കാമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ യോഗത്തിൽ അറിയിച്ചു.
ALSO READ : 'പ്രേതങ്ങള്‍ വിവാഹിതരാകുന്ന' ഇടമുണ്ട് കേരളത്തില്‍ ; സര്‍വത്ര വിചിത്രം,കൗതുകകരം
താൽപര്യമുള്ള ജീവനക്കാർക്ക് 50 ശതമാനം ശമ്പളം നൽകി പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങളിൽ വീഴ്‌ചയില്ലാതെ രണ്ടുവർഷം വരെ അവധി നൽകാനുള്ള മാനേജ്‌മെന്‍റ് നിർദേശം യൂണിയനുകളുമായി ചർച്ച ചെയ്യാനും തീരുമാനമായി.
കണ്ടക്ടർ, മെക്കാനിക്ക് വിഭാഗങ്ങളിൽ അധികമായി വരുന്ന ജീവനക്കാർക്കാണ് ഇത്തരത്തിൽ രണ്ടുവർഷത്തെ അവധി എടുക്കാൻ അനുമതി.