ETV Bharat / city

തമിഴ്‌നാട് അതിര്‍ത്തി മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം - കാട്ടാക്കട താലൂക്ക്

അടിയന്തര ആവശ്യങ്ങൾക്ക് ബന്ധപ്പെടാൻ കൺട്രോൾ റൂമുകൾ തുറന്നു. (നെയ്യാറ്റിൻകര - 0471 2222227, കാട്ടാക്കട - 0471 2291414)

cyclone alert in Tamil Nadu border areas  cyclone alert  Tamil Nadu border areas  ബുറെവി ചുഴലിക്കാറ്റ്  കാട്ടാക്കട താലൂക്ക്  കാലാവസ്ഥാ വകുപ്പ്
തമിഴ്‌നാട് അതിര്‍ത്തി മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം
author img

By

Published : Dec 3, 2020, 11:19 AM IST

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് ജാഗ്രതാ നിർദേശവുമായി പ്രാദേശിക ഭരണകൂടവും പൊലീസും. കന്യാകുമാരി ജില്ലയോട് അതിർത്തി പങ്കിടുന്ന നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കിൽ ജാഗ്രതാ നിർദേശം നൽകി. തീരദേശങ്ങളിൽ വസിക്കുന്നവർക്ക് പുറമേ മലയിടിച്ചിന് സാധ്യതയുള്ള അമ്പൂരി മേഖലയിൽ ഉൾപ്പെടെയുള്ള നിവാസികൾക്കാണ് ജാഗ്രതാ നിർദേശം നൽകിയത്. മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഇന്നലെ മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തി കഴിഞ്ഞു.

തമിഴ്‌നാട് അതിര്‍ത്തി മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം

തഹസിൽദാർമാരുടെ നേതൃത്വത്തിൽ അടിയന്തര യോഗങ്ങൾ കൂടി സ്ഥിതിഗതികൾ വിലയിരുത്തി വരുന്നു. അതേ സമയം വിതുര പൊൻമുടിയിലെ 50 ലയങ്ങളിലെ ജനങ്ങളെ വിതുര ആനപ്പാറയിലേക്ക് മാറ്റും നെടുമങ്ങാട് തഹൽസിൽദാറുടെ നേതൃത്വത്തിൽ ഇതിനുള്ള നടപടി ആരംഭിച്ചു. അടിയന്തര ആവശ്യങ്ങൾക്ക് ബന്ധപ്പെടാൻ കൺട്രോൾ റൂമുകൾ തുറന്നു. (നെയ്യാറ്റിൻകര - 0471 2222227, കാട്ടാക്കട - 0471 2291414 )

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.