ETV Bharat / city

പൗരത്വ ഭേദഗതി നിയമം; വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി

author img

By

Published : Jan 18, 2020, 6:20 PM IST

Updated : Jan 19, 2020, 4:08 AM IST

ഡൽഹിയിലെ ജെഎൻയു, ജാമിഅ മില്ലിയ അടക്കമുള്ള സർവകലാശാലകളിലെ സമരങ്ങളില്‍ നിലവിലെ സ്ഥിതി തന്നെ തുടർന്നാൽ മതിയെന്നാണ് നിർദേശം

സി പി എം കേന്ദ്ര കമ്മറ്റി  ജാമിയ മിലിയ പൗരത്വ പ്രതിഷേധം  ജെഎന്‍യു വിദ്യാര്‍ഥി സമരം  cpm central commitee on CAA protests  jamia milia caa protest  cpm on jnu protest latest news  cpm on caa protest news  sitaram yechuri caa protest  പൗരത്വ ഭേദഗതി നിയമം
വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മറ്റി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിദ്യാര്‍ഥി സമരം ഏറ്റെടുക്കേണ്ടതില്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയിൽ ധാരണ. ഡൽഹിയിലെ ജെഎൻയു, ജാമിഅ മില്ലിയ അടക്കമുള്ള സർവകലാശാലകളിലെ സമരങ്ങളില്‍ നിലവിലെ സ്ഥിതി തന്നെ തുടർന്നാൽ മതിയെന്നാണ് നിർദേശം. വിദ്യാർഥികൾക്ക് നേരെ അക്രമമുണ്ടാകുമ്പോൾ സഹായം നൽകും. സമരത്തിന് നേരെ പൊലീസ് അതിക്രമമുണ്ടായപ്പോൾ സീതാറാം യെച്ചൂരിയടക്കമുള്ള നേതാക്കൾ പ്രതിഷേധിച്ചിരുന്നു.

പൗരത്വ വിഷയത്തില്‍ കേരളം, ത്രിപുര, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ശക്തമായ സമരം നടത്താനായതായി കേന്ദ്ര കമ്മിറ്റി വിലയിരുത്തി. മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന സമരത്തിന് പിന്തുണ നൽകും. യോജിച്ച സമരം ശക്തമാക്കാനും സ്വന്തം നിലയിലെ സമരങ്ങൾ വേണ്ടെന്നും കേന്ദ്ര കമ്മിറ്റിയിൽ പ്രതിനിധികൾ അഭിപ്രായമറിയിച്ചു. കേരളത്തിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയന് പുറമെ എ.വിജയരാഘവൻ, കെ.കെ. ശൈലജ, എളമരം കരീം എന്നിവർ സംസാരിച്ചു.

കേരളത്തോട് കേന്ദ്ര സർക്കാർ കടുത്ത അവഗണന തുടരുന്നതായി കേന്ദ്ര കമ്മിറ്റി വിലയിരുത്തി. പല കാര്യങ്ങളിലും സർക്കാറിനെ ഞെരുക്കാനും പ്രതിസന്ധി സൃഷ്ടിക്കാനും ശ്രമം നടക്കുകയാണെന്നും അഭിപ്രായമുയർന്നു. മറ്റ് സംഘടനാ വിഷയങ്ങൾ യോഗത്തിൽ കാര്യമായി ചർച്ചയായില്ല. കേന്ദ്ര കമ്മിറ്റിയിലെ ചർച്ച പൂർത്തിയായ ശേഷം പിബി യോഗം ചേർന്ന് മറുപടി തയാറാക്കും. ഈ മറുപടി കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിക്കും.

മറുപടി റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി അംഗീകരിക്കുന്നതോടെ മൂന്ന് ദിവസം നീണ്ടുനിന്ന കേന്ദ്ര നേതൃയോഗങ്ങൾക്ക് സമാപനമാകും. ഇന്ന് വൈകുന്നേരം യോഗ തീരുമാനങ്ങൾ വിശദീകരിക്കാൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളെ കാണും. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം രാഷ്‌ടീയ വിശദീകരണ യോഗവും സംഘടിപ്പിച്ചിട്ടുണ്ട്. പുത്തരിക്കണ്ടം മൈതാനിയിലെ പൊതുയോഗത്തിൽ സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയും. മുഖ്യമന്ത്രിയും യോഗത്തിൽ സംസാരിക്കും.

Intro:പൗരത്വ ഭേദഗതിക്കെതിരായി ഡൽഹിയിലടക്കം നടക്കുന്ന വിദ്യാർത്ഥി സമരം ഏറ്റെടുക്കേണ്ടെന്ന് സി പി എം കേന്ദ്ര കമ്മറ്റിയിൽ ധാരണ
Body:ഡൽഹിയിലെ ജാമിയാമില്ല ജെ.എൻ.യു തുടങ്ങിയ സർവ്വകലാശാലകളിലെ വിദ്യാർത്ഥികൾ പൗരത്വ ഭേദഗതിക്കെതിരെ നടത്തുന്ന സമരം ഏറ്റെടുക്കേണ്ടതില്ലെന്ന് തിരുവനന്തപുരത്ത് നടക്കുന്ന സി പി എം കേന്ദ്ര കമ്മറ്റിയിൽ ധാരണ. നിലവിൽ തുടരുന്ന സ്ഥിതി തന്നെ തുടർന്നാൽ മതിയെന്നാണ് നിർദ്ദേശം. വിദ്യാർത്ഥികൾക്ക് നേരെ അക്രമവും ഉണ്ടാകുമ്പോൾ സഹായവും നൽകും. വിദ്യാർത്ഥി സമരത്തിന് നേരെ പോലീസ് അതിക്രമമുണ്ടായപ്പോൾ സീതാറാം യെച്ചൂരിയടക്കമുള്ള നേതാക്കൾ അവിടെയെത്തി പ്രതിഷേധിച്ചിരുന്നു. തുടർന്നും വിദ്യർത്ഥി സമരങ്ങളോട് ഇതേ സ്ഥിതി തന്നെ മതിയെന്ന് കേന്ദ്ര കമ്മറ്റിയിൽ ധാരണയായി. പാർട്ടിക്ക് ശക്തിയുള്ള കേരളം, ത്രിപുര, ബംഗാൾ എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ ശക്തമായ സമരം നടത്താനായതായി കേന്ദ്ര കമ്മറ്റി വിലയിരുത്തി. തുടർന്നും ഇതേ രീതിയിൽ പ്രതിഷേധം നടത്തും.മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്ന സമരത്തിന് പിന്തുണ നൽകും. യോജിച്ച സമരം ശക്തമാക്കാനും, സ്വന്തം നിലയിലെ സമരങ്ങൾ വേണ്ടെന്നും കേന്ദ്ര കമ്മറ്റിയിൽ പ്രതിനിധികൾ അഭിപ്രായമറിയിച്ചു. ഈ നിർദ്ദേശങ്ങളിൽ ഇപ്പോൾ ചർച്ച തുടരുകയാണ്. കേരളത്തിൽ നിന്നും എ.വിജയരാഘവൻ, കെ.കെ.ഷൈലജ, എളമരം കരീം എന്നിവർ സംസാരിച്ചു. കേരളത്തോട് കേന്ദ്ര സർക്കാർ കടുത്ത അവഗണന തുടരുന്നതായി കേന്ദ്ര കമറ്റി വിലയിരുത്തി. പല കാര്യങ്ങളിലും കേരള സർക്കാറിനെ ഞെരുക്കാനും പ്രതിസന്ധി സൃഷ്ടിക്കാനും ശ്രമം നടക്കുകയാണെന്നും അഭിപ്രായമുയർന്നു. മറ്റ് സംഘടനാ വിഷയങ്ങൾ യോഗത്തിൽ കാര്യമായി ചർച്ചയായില്ല. കേന്ദ്ര കമ്മറ്റിയിലെ ചർച്ച പൂർത്തിയായ ശേഷം പിബി യോഗം ചേർന്ന് മറുപടി തയാറാക്കും. ഈ മറുപടി കേന്ദ്ര കമ്മറ്റിയിൽ അവതരിപ്പിക്കും.
Conclusion:
Last Updated : Jan 19, 2020, 4:08 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.