തിരുവനന്തപുരം: കോഴ വിവാദങ്ങളടക്കമുള്ള വിഷയങ്ങളില്‍ ഐ.എന്‍.എല്ലിന് താക്കീത് നല്‍കി സിപിഎം. മുന്നണി മര്യാദ പാലിക്കണമെന്നും വിഭാഗീയതയുടെ പേരില്‍ മുന്നണിക്ക് നാണക്കേടുണ്ടാക്കുന്ന വിവാദങ്ങള്‍ ഒഴിവാക്കണമെന്നുമാണ് സിപിഎം നല്‍കിയിരിക്കുന്ന താക്കീത്.
പരസ്യ പ്രതികരണം നടത്തി സ്ഥിതി കൂടുതല്‍ ഗുരുതരമാക്കരുത്. പാര്‍ട്ടിക്കുള്ളില്‍ തന്നെ വിവാദം തീര്‍ക്കണം. വിവാദങ്ങള്‍ എത്രയും വേഗം ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കണമെന്ന നിര്‍ദ്ദേശവും സിപിഎം നല്‍കിയിട്ടുണ്ട്. എകെജി സെന്‍ററില്‍ വിളിച്ചു വരുത്തിയാണ് ഐ.എന്‍.എല്‍ നേതാക്കള്‍ക്ക് സി.പി.എം നിര്‍ദ്ദേശം നല്‍കിയത്.
കൂടുതല്‍ വാനക്ക്:- കോഴയും തമ്മിലടിയും: ഐഎന്‍എല്‍ നേതാക്കളെ വിളിച്ച് വരുത്തി സിപിഎം
ഐ.എന്‍.എല്ലില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുളള തര്‍ക്കത്തെ തുടര്‍ന്നാണ് പി.എസ്.സി കോഴ വിവാദം പുറത്തു വന്നത്. ഐ.എന്‍.എല്ലിന് ലഭിച്ച പിഎസ്.സി സ്ഥാനം 40 ലക്ഷത്തിന് മറിച്ചു വിറ്റുവെന്നാണ് ഒരു വിഭാഗം ആരോപണം ഉന്നയിച്ചത്. പൊതുവേദിയില്‍ വിഷയം ചര്‍ച്ചയായതോടെയാണ് സി.പി.എം ഇടപെട്ടത്.
കൂടുതല്‍ വാനക്ക്:-പിഎസ്‍സി അംഗപദവിക്ക് കോഴ; ഇസി മുഹമ്മദിനെ പുറത്താക്കി
സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ഇരുവിഭാഗത്തിന്‍റേയും വിശദീകരണം കേട്ട ശേഷമാണ് എത്രയും വേഗം പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്. സി.പി.എം നിര്‍ദ്ദേശം അംഗീകരിച്ച് വിവാദങ്ങല്‍ അവസാനിപ്പിക്കാമെന്ന് ഉറപ്പ് ഐ.എന്‍.എല്‍ നേതാക്കള്‍ ചര്‍ച്ചയില്‍ അറിയിച്ചു.