ETV Bharat / city

'മതസൗഹാര്‍ദത്തിന് വേണ്ടി നിലകൊണ്ടു'; ഹൈദരലി തങ്ങളെ അനുസ്‌മരിച്ച് കോടിയേരി

author img

By

Published : Mar 6, 2022, 7:06 PM IST

വലിയൊരു വിഭാഗം അവരുടെ ആശ്രയമായാണ്‌ ഹൈദരലി തങ്ങളെ കണ്ടിരുന്നതെന്ന് കോടിയേരി ബാലകൃഷ്‌ണന്‍

തങ്ങള്‍ നിര്യാണം സിപിഎം അനുശോചനം  തങ്ങള്‍ വിയോഗം കോടിയേരി അനുശോചനം  ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു  പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മരണം  തങ്ങളെ അനുസ്‌മരിച്ച് കോടിയേരി  kodiyeri condoles death of thangal  hyderali shihab thangal passes away  iuml kerala chief death  cpm condoles thangal death
'മതസൗഹാര്‍ദത്തിന് വേണ്ടി നിലകൊണ്ടു'; തങ്ങളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി കോടിയേരി

തിരുവനന്തപുരം : പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ അനുശോചിച്ചു. കേരളത്തിന്‍റെ പൊതുവികസനത്തില്‍ ക്രിയാത്മക നിലപാടുണ്ടായിരുന്ന ഉന്നത രാഷ്ട്രീയ നേതാവായിരുന്നു മുസ്ലിം ലീഗ്‌ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന്‌ അദ്ദേഹം അനുസ്‌മരിച്ചു.

രാഷ്ട്രീയ നേതാവായിരിക്കുമ്പോള്‍ തന്നെ ആത്മീയ നോതാവുമായിരുന്നു അദ്ദേഹം. അനേകം മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും അനാഥ മന്ദിരങ്ങളുടേയും സാരഥിയെന്ന നിലയില്‍ വലിയൊരു വിഭാഗം അവരുടെ ആശ്രയമായാണ്‌ തങ്ങളെ കണ്ടിരുന്നത്‌. ന്യൂനപക്ഷ മതത്തിന്‍റെ പേരിലെ രാഷ്ട്രീയ കക്ഷിയുടെ തലവനായിരുന്നിട്ടും സംസ്ഥാനത്ത്‌ മതസൗഹാര്‍ദത്തിന് വേണ്ടി പൊതുവില്‍ നിലകൊണ്ടു.

Also read: തണലായിരുന്നു തങ്ങൾ.. ഹൈദരലി ശിഹാബ് തങ്ങള്‍ ഇനി ഓർമയില്‍

താനടക്കമുള്ള കമ്മ്യൂണിസ്റ്റ്‌ നേതാക്കളുമായി നല്ല വ്യക്തിബന്ധമായിരുന്നു അദ്ദേഹം പുലര്‍ത്തിയിരുന്നത്‌. ആധുനിക കേരളത്തിനായുള്ള പദ്ധതികളും പരിപാടികളും മനസിലാക്കാനുള്ള താല്‍പര്യമുണ്ടായിരുന്ന ലീഗിലെ നേതാക്കളില്‍ ഒരാളായിരുന്നു. ഹൈദരലി ശിഹാബ്‌ തങ്ങളുടെ വേര്‍പാടില്‍ അഗാധമായ ദുഃഖവും അനുശോചനവും കോടിയേരി രേഖപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.