ETV Bharat / state

ന്യൂനമർദ്ദം തീവ്രമാകാന്‍ സാധ്യത; കേരളത്തിൽ നാല് ദിവസം ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പ്; ജാഗ്രത നിര്‍ദേശം - THUNDERSTORMS RAIN IN KERALA

ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം തിങ്കളാഴ്‌ചയോടെ തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലെത്തി തീവ്ര ന്യൂനമർദ്ദമാകാന്‍ സാധ്യത.

KERALA WEATHER UPDATE LATEST  RAIN EXPECTING IN KERALA  സംസ്ഥാന കാലാവസ്ഥ  കേരളത്തില്‍ മഴയ്ക്ക് സാധ്യത
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 25, 2024, 10:35 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലെ ശക്തി കൂടിയ ന്യൂനമർദ്ദം ഇന്ന് തീവ്രമാകാൻ സാധ്യതയുണ്ട്. ഇതിന്‍റെ ഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ബുധനാഴ്‌ച ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്‌ച എറണാകുളം ജില്ലയിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ചൊവ്വാഴ്‌ച മുതൽ വ്യാഴാഴ്‌ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദ്ദം തിങ്കളാഴ്‌ചയോടെ തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലെത്തി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ തമിഴ്‌നാട് – ശ്രീലങ്ക തീരത്തേക്ക് നീങ്ങിയേക്കും. ഇതാണ് വരും ദിവസങ്ങളിൽ കേരളത്തിലെ മഴയെ സ്വാധീനിക്കുക എന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Also Read: മരം മുറിക്കാൻ റോഡിന് കുറുകെ വലിച്ചു കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി; ബൈക്ക് യാത്രികന് ദാരുണാന്ത്യം, അപകടം കുടുംബത്തിനൊപ്പം സഞ്ചരിക്കുമ്പോൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.