ETV Bharat / entertainment

തമന്നയും വിജയ്‌ വര്‍മ്മയും വിവാഹിതരാകുന്നതായി റിപ്പോര്‍ട്ടുകള്‍; മുംബൈയില്‍ ആഡംബര ഫ്ലാറ്റ് വാങ്ങാനൊരുങ്ങി താരങ്ങള്‍ - TAMANNAAH VIJAY VARMA WEDDING

ലസ്‌റ്റ് സ്‌റ്റോറീസ്2 ചിത്രീകരണ സമയത്താണ് തമന്നയും വിജയ്‌ വര്‍മ്മയും പരിചയപ്പെടുന്നതും അടുക്കുന്നതും. വിവാഹത്തെ കുറിച്ച് കൃത്യമായ കാഴ്‌ച്ചപ്പാടുള്ള വ്യക്‌തിയാണ് തമന്ന. കുട്ടികള്‍ക്ക് ജന്‍മം നല്‍കുന്നതിനെ കുറിച്ചും താരത്തിന് ചില ധാരണകള്‍ ഉണ്ടായിരുന്നെങ്കിലും അതില്‍ മാറ്റംസംഭവിച്ചു.

TAMANNAAH BHATIA WEDDING  VIJAY VARMA MARRIAGE  തമന്ന വിജയ്‌ വര്‍മ്മ വിവാഹം  തമന്ന ഭാട്ടിയ
Tamannaah Bhatia Vijay Varma wedding (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 25, 2024, 10:38 AM IST

Updated : Nov 25, 2024, 11:47 AM IST

തെന്നിന്ത്യന്‍ താര സുന്ദരി തമന്ന ഭാട്ടിയ വിവാഹിതയാകുന്നതായി റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് നടനും കാമുകനുമായ വിജയ്‌ വര്‍മ്മയാണ് വരന്‍ എന്നും 2025ലാകും വിവാഹം നടക്കുന്നതെന്നുമാണ് സൂചന.

തമന്നയും വിജയ്‌ വര്‍മ്മയും ഉടന്‍ വിവാഹിതരാകുമെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവഹ തീയതി ഉടന്‍ തന്നെ പുറത്തുവിടുമെന്നും മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലാകും വിവാഹമെന്നും സൂചനയുണ്ട്.

തമന്നയും വിജയ്‌ വര്‍മ്മയും വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിവാഹ ശേഷം താമസിക്കാനായി ഇരുവരും മുംബൈയില്‍ ആഡംബര അപ്പാര്‍ട്ട്‌മെന്‍റ്‌ വാങ്ങാനൊരുങ്ങുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

തമന്നയുടെയും വിജയ് വര്‍മ്മയുടെയും ഡേറ്റിംഗ് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. 'ലസ്‌റ്റ് സ്‌റ്റോറീസ് 2' ചിത്രീകരണ സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നത്. പ്രണയത്തെ കുറിച്ച് പല അഭിമുഖങ്ങളിലും താരങ്ങള്‍ പ്രതികരിച്ചിട്ടുണ്ടെങ്കിലും തങ്ങളുടെ പ്രണയത്തെ ഇതുവരെയും താരങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

എങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഇരുവരും ഡേറ്റിംഗിലാണ്. ഇവര്‍ ഒന്നിച്ചുള്ള ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ വൈറലാകാറുണ്ട്. പ്രണയ വാര്‍ത്തയില്‍ മൗനം പാലിച്ച താരങ്ങള്‍, തങ്ങളുടെ വിവാഹ വാര്‍ത്തകളോടും മൗനം തുടരുകയാണ്.

തമന്നയ്‌ക്ക് വിവാഹത്തെ കുറിച്ച് കൃത്യമായ കാഴ്‌ച്ചപ്പാടുണ്ട്. ഇതേകുറിച്ച് താരം മുമ്പൊരിക്കല്‍ പ്രതികരിച്ചിട്ടുണ്ട്. വളരെ ഉത്തരവാദിത്തമുള്ള ഒന്നാണ് കല്യാണമെന്നാണ് തമന്നയുടെ അഭിപ്രായം. മറ്റുള്ളവർ ചെയ്യുന്നത് കൊണ്ട് മാത്രം വിവാഹം കഴിക്കരുതെന്നും തമന്ന പറഞ്ഞിരുന്നു.

"നിങ്ങൾക്ക് വിവാഹം കഴിക്കാൻ തോന്നുമ്പോള്‍ വിവാഹം കഴിക്കുക. കല്യാണം ഒരു വലിയ ഉത്തരവാദിത്തമാണ്. ഇതൊരു പാർട്ടിയല്ല. ഒരു ചെടിയെയോ നായയെയോ കുട്ടികളെയോ പരിപാലിക്കുന്നത് പോലെ വളരെയധികം ജോലികള്‍ ഉണ്ട് അതിന്. നിങ്ങള്‍ എപ്പോഴാണോ ഈ പ്രധാനപ്പെട്ട ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാവുന്നത്, അപ്പോള്‍ മാത്രം അത് ചെയ്യുക. അല്ലാതെ സമയമായത് കൊണ്ടോ മറ്റുള്ളവര്‍ ചെയ്യുന്നത് കൊണ്ടോ മാത്രം നിങ്ങളും അത് പിന്തുടരാതിരിക്കുക"- തമന്ന പറഞ്ഞു.

വിവാഹത്തെ കുറിച്ച് മാത്രമല്ല, കുട്ടികള്‍ക്ക് ജന്‍മം നല്‍കുന്നതിനെ കുറിച്ചും തമന്നയ്‌ക്ക് ചില ധാരണകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആ ധാരണകള്‍ മാറിയതിനെ കുറിച്ചും തമന്ന പറഞ്ഞിരുന്നു.

"സിനിമകളിലെ മുൻനിര നായികമാര്‍ക്ക് ഇപ്പോള്‍ മികച്ച വേഷങ്ങൾ ലഭിക്കുന്നുണ്ട്. വർഷങ്ങൾക്ക് മുമ്പ് ഞാൻ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ, ഒരു നടിയുടെ കരിയർ എന്നത് 8-10 വർഷം മാത്രമായിരുന്നു. അതിനാൽ, 30 വയസ്സാകുമ്പോള്‍ ജോലി അവസാനിപ്പിച്ച് വിവാഹം കഴിച്ച് രണ്ട് കുട്ടികള്‍ ആകാമെന്ന് ഞാന്‍ കണക്കുകൂട്ടി. 30ന് ശേഷമുള്ള കാര്യങ്ങള്‍ ഒന്നും ആസൂത്രണം ചെയ്‌തിരുന്നില്ല. എന്നാല്‍ എനിക്ക് 30 തികഞ്ഞപ്പോൾ, ഞാൻ ജനിച്ചതേ ഉള്ളൂവെന്ന പോലെയാണ് തോന്നിയത്. ഒരു പുനര്‍ജന്‍മം പോലെ"- തമന്ന പറഞ്ഞു.

നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന 'സിക്കന്ദര്‍ കാ മുഖന്ദര്‍' ആണ് തമന്നയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ഒരു തെഫ്‌റ്റ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രം നെറ്റ്‌ഫ്ലിക്‌സിലൂടെയാണ് റിലീസിനെത്തുന്നത്.

Also Read: Tamannaah| തമന്നയുടെ ആദ്യ ഓൺസ്‌ക്രീൻ ചുംബനത്തെ കുറിച്ച് പ്രതികരിച്ച് കാമുകന്‍ വിജയ് വർമ

Last Updated : Nov 25, 2024, 11:47 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.