ETV Bharat / city

കോണ്‍ഗ്രസിനും ബിജെപിക്കും സ്വപ്ന സുരേഷിന്‍റെ മൊഴി വേദവാക്യമെന്ന് കോടിയേരി

author img

By

Published : Oct 12, 2020, 5:19 PM IST

Updated : Oct 12, 2020, 5:30 PM IST

മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് ബിജെപിയും കോൺഗ്രസും സമരം നടത്തുന്നത് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്നും കോടിയേരി ബാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിമര്‍ശിച്ചു.

കോണ്‍ഗ്രസ് ബിജെപി  സ്വപ്ന സുരേഷിന്‍റെ മൊഴി  കോടിയേരി ഫേസ്ബുക്ക് പോസ്റ്റ്  കോടിയേരി ബാലകൃഷ്ണൻ  cpm state secretary kodiyeri balakrishnan  kodiyeri balakrishnan
കോണ്‍ഗ്രസിനും ബിജെപിക്കും സ്വപ്ന സുരേഷിന്‍റെ മൊഴി വേദവാക്യമെന്ന് കോടിയേരി

തിരുവനന്തപുരം: ബിജെപിയുടേയും യുഡിഎഫിന്‍റെയും നേതൃ കേന്ദ്രമായി സ്വപ്ന സുരേഷ് മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോൺഗ്രസിനും ബിജെപിക്കും സ്വർണക്കടത്ത് കേസിലെ പ്രതിയുടെ മൊഴിയാണ് വേദവാക്യം. ഇത് അപമാനകരമാണെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റിൽ വിമര്‍ശിച്ചു.

  • ഒരു രാഷ്ട്രീയ പാർടിയും സ്വീകരിക്കാൻ ധൈര്യപ്പെടാത്ത രീതിയാണ് കേരളത്തിൽ യുഡിഎഫും ബിജെപിയും സ്വീകരിച്ചിരിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴിയാണ് ഇവരുടെ വേദവാക്യം. അതിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഇരുകൂട്ടരും സമരം നടത്തുന്നത്#CPIM

    — KodiyeriBalakrishnan (@b_kodiyeri) October 12, 2020 " class="align-text-top noRightClick twitterSection" data=" ">

പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് ബിജെപിയും കോൺഗ്രസും സമരം നടത്തുന്നത്. പ്രതി എൻഫോഴ്‌സ്‌മെന്‍റിന് നൽകിയ മൊഴി ബിജെപിയുടെ മുഖപത്രത്തിൽ മാത്രമാണ് ആദ്യം വാർത്തയായി വന്നത്. മറ്റു മാധ്യമങ്ങളും ഇത് ഏറ്റു പിടിച്ചെന്നും കോടിയേരി പറഞ്ഞു. പിന്നാലെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രസിഡന്‍റിന്‍റെ പ്രസ്താവന വന്നു.

  • സ്വർണ്ണക്കടത്ത് പ്രതി E Dക്ക് നൽകിയതായി പറയുന്ന മൊഴി BJPയുടെ മുഖപത്രത്തിൽ മാത്രം ആദ്യം വാർത്തയായി. ഇതിനെ ആധാരമാക്കി മറ്റു ചാനലുകളും പത്രങ്ങളും വാർത്തകളും ചർച്ചകളും സംഘടിപ്പിച്ചു. പിന്നാലെ BJP പ്രസിഡന്റ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു. പതിവുപോലെ കോൺഗ്രസ്സും അത് ആവർത്തിച്ചു

പതിവുപോലെ ഇത് കോൺഗ്രസ് ആവർത്തിക്കുകയും ചെയ്തു. രാഷ്ട്രീയ താല്‍പര്യങ്ങൾക്ക് അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നതിനുള്ള ശ്രമവും ഇതിനിടയിൽ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് നടക്കുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് തിരിക്കാനുള്ള ആസൂത്രിത ശ്രമം കൂടിയാണ് ഇതിന് പിന്നിൽ. ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്ന് ഇക്കൂട്ടർ മനസിലാക്കുന്നത് നല്ലതാണെന്നും കോടിയേരി ഫേസ്ബുക്കിൽ കുറിച്ചു.

Last Updated : Oct 12, 2020, 5:30 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.