ETV Bharat / city

K Rail : അതിവേഗ പാതകൾ കാലത്തിൻ്റെ അനിവാര്യത, കെ റെയിലില്‍ നിന്ന് പിന്നോട്ടില്ലെന്ന് എ വിജയരാഘവന്‍ - ചെന്നിത്തലയെ വിമര്‍ശിച്ച് വിജയരാഘവന്‍

A Vijaya Raghavan On K Rail | 'കാളവണ്ടിയിൽ കാലത്തിന് പിന്നിൽ സഞ്ചരിക്കുന്നവർ എന്നായിരുന്നു കമ്മ്യൂണിസ്റ്റുകാർക്കെതിരായ വിമർശനം. കമ്യൂണിസ്റ്റുകാർ ശാസ്ത്ര വിരോധികളല്ല'

a vijayaraghavan on k rail  cpm state secretary vijayaraghavan slams congress  k rail silverline project latest  cpm on waqf board  എ വിജയരാഘവന്‍ കെ റെയില്‍ പദ്ധതി  സിപിഎം സംസ്ഥാന സെക്രട്ടറി സില്‍വര്‍ ലൈന്‍ പദ്ധതി  ചെന്നിത്തലയെ വിമര്‍ശിച്ച് വിജയരാഘവന്‍  സിപിഎം വഖഫ് ബോര്‍ഡ് നിയമനം
K Rail: അതിവേഗ പാതകൾ കാലത്തിൻ്റെ അനിവാര്യത, കെ റെയില്‍ പദ്ധതി നടപ്പാക്കുമെന്ന് എ വിജയരാഘവന്‍
author img

By

Published : Dec 1, 2021, 7:05 PM IST

തിരുവനന്തപുരം : മുഴുവൻ കാര്യങ്ങളിലും സൂക്ഷ്‌മത വരുത്തി കെ റെയിൽ പദ്ധതി നടപ്പാക്കുമെന്ന് സിപിഎം ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവന്‍. ഇടതുപക്ഷം പരിസ്ഥിതി മൗലികവാദികളല്ല. പരിസ്ഥിതിയെ തകർക്കുന്ന നിലപാട് എടുക്കില്ല. വിഷയത്തെ വിട്ടുവീഴ്‌ചയില്ലാതെ സമഗ്രമായി അഭിമുഖീകരിക്കും.

ആഗോള തലത്തിലുള്ള പാരിസ്ഥിതികാഘാതങ്ങളെ ഒരു വികസന പദ്ധതിയുമായി കൂട്ടിഘടിപ്പിക്കേണ്ടതില്ല. അതിവേഗപാത വിദേശരാജ്യങ്ങളിൽ 40 കൊല്ലം മുമ്പേ വന്നതാണ്. വേഗത ഉണ്ടായാലേ നിക്ഷേപം വരൂ.

ഇക്കാര്യത്തിൽ കേരളത്തിൻ്റെ താൽപര്യത്തിനെതിരായ അതിസങ്കുചിത നിലപാടാണ് യുഡിഎഫിൻ്റേത്. സർക്കാരിനെതിരെ വർഗീയ-മതമൗലിക നിലപാടുള്ളവരെയാണ് അവർ കൂട്ടുപിടിച്ചിരിക്കുന്നത്.

അതിവേഗ പാതകൾ കാലത്തിൻ്റെ അനിവാര്യത, കെ റെയിലില്‍ നിന്ന് പിന്നോട്ടില്ലെന്ന് എ വിജയരാഘവന്‍

'വേഗത ഉണ്ടായാലേ നിക്ഷേപം വരൂ'

കാളവണ്ടിയിൽ കാലത്തിന് പിന്നിൽ സഞ്ചരിക്കുന്നവർ എന്നായിരുന്നു കമ്മ്യൂണിസ്റ്റുകാർക്കെതിരായ വിമർശനം. കമ്യൂണിസ്റ്റുകാർ ശാസ്ത്ര വിരോധികളല്ല. അതിവേഗ പാതകൾ കാലത്തിൻ്റെ അനിവാര്യതയാണ്.

രണ്ടാം പിണറായി സർക്കാരിൻ്റേത് നൂറു മാർക്കും കിട്ടുന്ന ഭരണമാണ്. സർക്കാരിൽ ജനങ്ങൾക്കുള്ള വിശ്വാസത്തിന് വേഗത വർധിപ്പിച്ച ആറുമാസമാണ് കടന്നുപോയത്.

വേഗതയും സമഗ്രതയും സാമൂഹ്യ താൽപര്യവുമാണ് രണ്ടാം പിണറായി സർക്കാരിനെ വ്യത്യസ്‌തമാക്കുന്നത്. പ്രകടനപത്രിക ഊന്നൽ നൽകുന്ന കാര്യങ്ങൾ വേഗത്തിൽ നടപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ഇച്ഛാശക്തിയോടെ പ്രവർത്തിക്കുന്നുണ്ടെന്നും എ വിജയരാഘവൻ പറഞ്ഞു.

ചെന്നിത്തലക്കെതിരെ ആഞ്ഞടിച്ച് വിജയരാഘവന്‍

ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് അതിവേഗ പാതയ്ക്കായി പറഞ്ഞുകേട്ടത് 1,20,000 കോടി രൂപയാണ്. അന്ന് രമേശ് ചെന്നിത്തല അഴിമതി ലക്ഷ്യമിട്ടിരുന്നോ എന്ന് വ്യക്തമാക്കണമെന്നും ആരോപണത്തിന് മറുപടിയായി എ വിജയരാഘവൻ പറഞ്ഞു.

വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിടുന്ന വിഷയത്തിൽ വ്യക്തത ഉണ്ടാക്കാൻ സർക്കാർ സന്നദ്ധമാണ്. എല്ലാവരുമായും സംസാരിക്കും.

വിഷയത്തിൽ പള്ളികളിൽ സർക്കാരിനെതിരെ ബോധവത്‌കരണം നടത്തുമെന്ന മുസ്‌ലിം ലീഗിൻ്റെ ആഹ്വാനം അദ്ദേഹം തള്ളി. അങ്ങനെ പറയുന്നവര്‍ ബഹുസ്വരത തകർക്കാതെ ശ്രദ്ധിക്കണമെന്ന് എ വിജയരാഘവൻ പറഞ്ഞു.

Also read: V.D satheesan slams Pinarayi Vijayan: മുഖ്യമന്ത്രി പിന്തുടരുന്നത് മോദി സ്റ്റെൽ: വി.ഡി സതീശൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.