ETV Bharat / city

കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തില്‍ എല്ലാവരെയും ഒരുമിച്ച് നിര്‍ത്താന്‍ സി.പി.എം

പൗരത്വ ഭേദഗതി നിയമത്തിനൊപ്പം തെറ്റായ സാമ്പത്തിക നയം, തീവ്ര വർഗീയവത്കരണം തുടങ്ങിയവക്കെതിരെയും ശക്തമായ സമരം വേണമെന്നാണ് സി.പി.എം നിലപാട്

സിപിഎം കേന്ദ്ര കമ്മറ്റി  പി.ബി റിപ്പോർട്ട്  cpm against governor  cpm central commitee meeting  cpm against central government  cpm bjp news  CPM Central Committee
സി.പി.എം കേന്ദ്ര കമ്മറ്റി
author img

By

Published : Jan 18, 2020, 2:58 PM IST

തിരുവനന്തപുരം: കേന്ദ്ര സർക്കാറിനെതിരായ തുടർ സമരപരിപാടികൾക്ക് സി.പി.എം കേന്ദ്ര കമ്മറ്റി ശനിയാഴ്ച അന്തിമരൂപം നൽകും. ബി.ജെ.പി സർക്കാറിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധം മുന്നോട്ട് കൊണ്ടു പോകുന്നത് സംബന്ധിച്ചുള്ള ചർച്ചയാണ് തിരുവനന്തപുരത്ത് നടക്കുന്ന കേന്ദ്ര കമ്മറ്റിയുടെ രണ്ടാം ദിവസം പ്രധാനമായി നടക്കുന്നത്.

ഇത് സംബന്ധിച്ച് പോളിറ്റ് ബ്യൂറോ റിപ്പോർട്ട് കേന്ദ്ര കമ്മറ്റിയിൽ അവതരിപ്പിച്ചു. ഇതിൻമേലുള്ള ചർച്ചയാണ് നടക്കുന്നത്. കേന്ദ്ര വിരുദ്ധ സമരത്തിൽ ഒപ്പം നിർത്താവുന്ന എല്ലാവരെയും ഒന്നിപ്പിക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നത്. സമരം പൗരത്വ ഭേദഗതി നിയമത്തിന്‍റെ പേരിൽ മാത്രമാക്കാതെ പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് തുലയ്ക്കുന്ന തെറ്റായ സാമ്പത്തിക നയത്തിനെതിരേയും തീവ്ര വർഗീയവത്കരണത്തിരേയും ശക്തമായ സമരം വേണമെന്നാണ് സി.പി.എം നീക്കം. ഇക്കാര്യങ്ങൾക്ക് ഇന്നത്തെ കേന്ദ്ര കമ്മറ്റി അന്തിമ രൂപം നൽകും.

കേരളത്തിൽ സർക്കാറിനെ നിരന്തരം വിമർശിക്കുന്ന ഗവർണറുടെ നടപടിയും കേന്ദ്ര കമ്മറ്റി പരിഗണിക്കും. രൂക്ഷമായ പ്രതികരണം സർക്കാറിന്‍റെ ഭാഗത്ത് നിന്ന് ഇല്ലെങ്കിലും പാർട്ടി എന്ന നിലയിൽ പ്രതിരോധം ശക്തമാക്കാനാണ് ധാരണ. ശനിയാഴ്ചത്തെ ദേശാഭിമാനിയിലെ ലേഖനം ഈ സൂചനയാണ് നൽകുന്നത്. കേന്ദ്രകമ്മറ്റിയിൽ ഇന്ന് നടക്കുന്ന ചർച്ചകൾക്ക് ഞായറാഴ്ച പി.ബി യോഗം ചേർന്ന് മറുപടി തയാറാക്കും. ഇത് കേന്ദ്രകമ്മറ്റിയിൽ അവതരിപ്പിക്കും.

Intro:കേന്ദ്ര സർക്കാറിനെതിരായ തുടർ സമരപരിപാടികൾക്ക് സിപിഎം കേന്ദ്ര കമ്മറ്റി ഇന്ന് അന്തിമരൂപം നൽകുംBody:ബിജെപി സർക്കാറിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധം മുന്നോട്ട് കൊണ്ടു പോകുന്നത് സംബന്ധിച്ചുള്ള ചർച്ചയാണ് തിരുവനന്തപുരത്ത് നടക്കുന്ന സി പി എം കേന്ദ്ര കമ്മറ്റിയുടെ രണ്ടാം ദിവസം പ്രധാനമായി നടക്കുന്നത്. ഇത് സംബന്ധിച്ച് പി.ബി റിപ്പോർട്ട് കേന്ദ്ര കമ്മറ്റിയിൽ അവതരിപ്പിച്ചു. ഇതിൻമേലുള്ള ചർച്ചയാണ് നടക്കുന്നത്. കേന്ദ്ര വിരുദ്ധ സമരത്തിൽ ഒപ്പം നിർത്താവുന്ന എല്ലാവരേയും ഒരുമിപ്പിക്കാനുള്ള ശ്രമമാണ് സി പി എം നടത്തുന്നത്. സമരം പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ മാത്രമാക്കാതെ പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് തുലയ്ക്കുന്ന തെറ്റായ സാമ്പത്തിക നയത്തിനെതിരേയും തീവ്ര വർഗീയ വത്കരണത്തിരേയും ശക്തമായ സമരം വേണമെന്നാണ് സി പി എം നീക്കം. ഇക്കാര്യങ്ങൾക്ക് ഇന്നത്തെ കേന്ദ്ര കമ്മറ്റി അന്തിമ രൂപം നൽകും. കേരളത്തിൽ സർക്കാറിനെ നിരന്തരം വിമർശിക്കുന്ന ഗവർണ്ണറുടെ നടപടിയും കേന്ദ്ര കമ്മറ്റി പരിഗണിക്കും. രൂക്ഷമായ പ്രതികരണം സർക്കാറിന്റെ ഭാഗത്ത് നിന്ന് ഇല്ലെങ്കിലും പാർട്ടി എന്ന നിലയിൽ പ്രതിരോധം ശക്തമാക്കാനാണ് ധാരണ. ഇന്ന് ദേശാഭിമാനിയിലെ ലേഖനം ഈ സൂചനയാണ് നൽകുന്നത്. കേന്ദ്രകമ്മറ്റിയിൽ ഇന്ന് നടക്കുന്ന ചർച്ചകൾക്ക് നാളെ പിബി യോഗം ചേർന്ന് മറുപടി തയാറാക്കും. ഇത് കേന്ദ്രകമ്മറ്റിയിൽ അവതരിപ്പിക്കും. Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.