ETV Bharat / city

രമേശ് ചെന്നിത്തലയുടെ ശ്രമം പുകമറ സൃഷ്ടിക്കാനെന്ന് സിപിഎം - സിഎജി

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായുള്ള സർക്കാർ പദ്ധതികള്‍ക്കെതിരായ ആരോപണങ്ങള്‍ സംസ്ഥാനത്തെ വികസനം തടയുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

cpm against opposition  opposition leader ramesh chennithala  ramesh chennithala  പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല  സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്  സിഎജി  പൊതുവിദ്യാഭ്യാസ സംരക്ഷണം
രമേശ് ചെന്നിത്തലയുടെ ശ്രമം പുകമറ സൃഷ്ടിക്കാനെന്ന് സിപിഎം
author img

By

Published : Nov 10, 2020, 5:05 PM IST

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനായുള്ള സർക്കാർ പദ്ധതികളെ ആരോപണത്തിൻ്റെ പുകമറ സൃഷ്ടിച്ച് ഇല്ലാതാക്കാൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രമിക്കുന്നുവെന്ന് സിപിഎം. സംസ്ഥാനത്തെ വികസനം തടയുക മാത്രമാണ് പ്രതിപക്ഷത്തിൻ്റെ ലക്ഷ്യമെന്ന് ഇതിലൂടെ ബോധ്യമായതായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി.

ലാഭകരമല്ലെന്ന പേരിൽ യുഡിഎഫ് സർക്കാരുകൾ അടച്ചുപൂട്ടാനൊരുങ്ങിയ സ്കൂളുകളാണ് ഈ സർക്കാറിന്‍റെ കാലത്ത് മികവിന് കേന്ദ്രങ്ങളായി മാറിയിരിക്കുന്നത്. ഇതിനായി നിരവധി പദ്ധതികൾ ഇടതുസർക്കാർ നടപ്പിലാക്കിയിട്ടുണ്ട്. ഇവയെല്ലാം സിഎജി പരിശോധനക്ക് വിധേയമായതാണ്. നിയമസഭാ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും ഈ പദ്ധതികൾ സംബന്ധിച്ച വിലയിരുത്തൽ നടത്തിയിട്ടുണ്ടെന്നും സിപിഎം പറഞ്ഞു.

യാതൊരുവിധ ക്രമക്കേടുകളും ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത പദ്ധതിയെ കുറിച്ചാണ് പ്രതിപക്ഷനേതാവ് അനാവശ്യ വിവാദം ഉണ്ടാക്കാൻ ശ്രമിക്കുന്നത്. സാധാരണ കുടുംബങ്ങളിലെ ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കരുതെന്ന യുഡിഎഫിൻ്റെ പിടിവാശിയാണ് ഇതിലൂടെ തെളിയുന്നതെന്നും സിപിഎം ആരോപിച്ചു.

കേന്ദ്ര ഏജൻസികളുടെ അന്വേഷണം പ്രഖ്യാപിച്ച് വികസന പദ്ധതികളെ തടസപ്പെടുത്തുക എന്നത് യുഡിഎഫ് ബിജെപി കൂട്ടുകെട്ടിൻ്റെ അജണ്ടയാണ്. ഇതിനെതിരെ ജനകീയ പ്രതിരോധം ഉയരണമെന്നും സിപിഎം ആവശ്യപ്പെട്ടു. സർക്കാർ സ്കൂളുകളിലെ ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള കരാർ സ്വർണക്കടത്തു കേസിലെ പ്രതി കെ.ടി റമീസിനാണ് നൽകിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.