തിരുവനന്തപുരം : കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ പിജി ഡോക്‌ടർമാർ നാളെ സൂചന പണിമുടക്ക് നടത്തും. 12 മണിക്കൂർ ആണ് പണിമുടക്ക്. തുടർന്ന് അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.
ഡോക്‌ടർമാരുടെ ഭാരം കുറയ്ക്കുക, സീനിയർ റെസിഡൻസി സീറ്റുകൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്‌ടറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സൂചന പണിമുടക്ക്.
Also read: പിജി ഡോക്‌ടർമാർ സമരത്തിലേക്ക്; തിങ്കളാഴ്‌ച സൂചന പണിമുടക്ക്
കൊവിഡ് ഡ്യൂട്ടിക്കായി നിയോഗിക്കുന്നത് പഠനത്തെ സാരമായി ബാധിക്കുന്നുവെന്ന് പിജി ഡോക്‌ടര്‍മാര്‍ പറയുന്നു. കൊവിഡ് ചികിത്സ വികേന്ദ്രീകരിക്കുന്നതിനൊപ്പം റിസ്‌ക് അലവന്‍സ് അനുവദിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യമുന്നയിക്കുന്നുണ്ട്.
അതേസമയം, അത്യാഹിത, കൊവിഡ് ചികിത്സാവിഭാഗങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കി.