ETV Bharat / city

സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊവിഡ്; 4 പേര്‍ക്ക് രോഗമുക്തി - കൊവിഡ് പരിശോധനാഫലം

covid today  കൊവിഡ് കേരളം  കൊവിഡ് രോഗബാധ  ആരോഗ്യവകുപ്പ് കേരളം  കൊവിഡ് പരിശോധനാഫലം  cm pinarayi vijayan covid news
കൊവിഡ്
author img

By

Published : Apr 26, 2020, 5:39 PM IST

Updated : Apr 26, 2020, 7:50 PM IST

16:45 April 26

ഇടുക്കിയില്‍ ആറും കോട്ടയത്ത് അഞ്ച് പേര്‍ക്കുമാണ് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയില്‍ ആറും കോട്ടയത്ത് അഞ്ച് പേര്‍ക്കുമാണ് രോഗബാധ. ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. അതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

നാല് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ചികിത്സയിലുണ്ടായിരുന്നവരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ  സംസ്ഥാനത്ത് 342 പേര്‍ ആകെ രോഗമുക്തി നേടി. 123 പേരാണ് നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് 20,127 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 19,665 പേര്‍ വീടുകളിലും 462 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 99 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 22,954 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 21,997 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

Last Updated : Apr 26, 2020, 7:50 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.