തിരുവനന്തപുരം: ഇന്ന് 40 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 31 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒമ്പത് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. തീരദേശ മേഖലകളായ ബീമാപള്ളി, പുല്ലുവിള സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം കടുത്ത ആശങ്ക നിലനിന്ന പൂന്തുറയിൽ രോഗബാധിതരുടെ എണ്ണത്തിൽ കുറവ് വന്നു. 777 പേരാണ് ജില്ലയിൽ രോഗ നിരീക്ഷണത്തിലായത്. 75 പേരെ രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.