തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ പഴവിളയിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലറ പഴവിള സ്വദേശി സുമി (18), വെഞ്ഞാറമൂട് കീഴായിക്കോട് സ്വദേശി ഉണ്ണി (21) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്‌ച രാത്രിയാണ് സംഭവം.
സുമിയുടെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. സുമിയുടെ മൃതദേഹം നിലത്ത് വീണ് കിടക്കുന്ന നിലയിലും ഉണ്ണിയെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തില്‍ പാങ്ങോട് പൊലീസ് അന്വേഷണം ആരംഭിച്ചു.
സുമിയെ കൊന്ന് ഉണ്ണി ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Also read: ആലപ്പുഴയില്‍ യുവതിയെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി