ETV Bharat / city

ദമ്പതികളെ ആക്രമിച്ച കേസ്; സഹോദരങ്ങൾ ഉൾപ്പടെ നാല് പേർ അറസ്റ്റിൽ - auto bike accident updates Nedumangad

30കാരൻ ഷെഫീഖ്, 32കാരൻ ഷെമീർ, 49കാരൻ ലാലു, 50കാരൻ മധു എന്നിവരാണ് അറസ്റ്റിലായത്.

ദമ്പതികളെ ആക്രമിച്ച കേസ്  തിരുവനന്തപുരത്ത് ദമ്പതികളെ കയ്യേറ്റം ചെയ്‌തു  ബൈക്ക്- ഓട്ടോ കൂട്ടിയിടിച്ച സംഭവം  Couple attacked in Nedumangad  auto bike accident updates Nedumangad  couple got attacked by group of people
ദമ്പതികളെ ആക്രമിച്ച കേസ്; സഹോദരങ്ങൾ ഉൾപ്പടെ നാല് പേർ അറസ്റ്റിൽ
author img

By

Published : Jan 29, 2022, 8:02 PM IST

തിരുവനന്തപുരം: ബൈക്കിൽ സഞ്ചരിച്ച ദമ്പതിമാരെ ഓട്ടോയിൽ പിന്തുടർന്ന് തടഞ്ഞു നിർത്തി മർദിച്ച സംഭവത്തിൽ സഹോദരങ്ങൾ ഉൾപ്പടെ നാല് പേർ അറസ്റ്റിൽ. 30കാരൻ ഷെഫീഖ്, 32കാരൻ ഷെമീർ, 49കാരൻ ലാലു, 50കാരൻ മധു എന്നിവരാണ് അറസ്റ്റിലായത്.

നെടുമങ്ങാട് വാളിക്കോട് ജംഗ്ഷനിൽ വച്ച് ദമ്പതികൾ സഞ്ചരിച്ച ബൈക്കും ഓട്ടോയും തമ്മിൽ തട്ടുകയും തുടർന്ന് വാക്കേറ്റം ഉണ്ടാകുകയുമായിരുന്നു. തുടർന്ന് ട്രാഫിക് പൊലീസും നാട്ടുകാരും ചേർന്ന് പ്രശ്‌നം പരിഹരിച്ച് വിട്ടയച്ചു. വെള്ളിയാഴ്‌ച രാത്രി 7.30നാണ് സംഭവം.

തുടർന്ന് ഓട്ടോയിലുണ്ടായ സംഘം റോഡിൽ കാത്തുനിന്ന് ദമ്പതികളെ കൈയേറ്റം ചെയ്യുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇവരെ തടഞ്ഞു വക്കുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. സംഘം മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. ഇവരെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.

ALSO READ: ഏഴ്‌ വയസുകാരനെ അടിച്ചുക്കൊന്ന് 12കാരൻ; ക്രൂരത വയലിലെ ചെറുപയർ ചെടി പറിച്ചതിന്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.