ETV Bharat / city

അച്ചടക്ക രാഹിത്യം വെച്ചുപൊറുപ്പിക്കില്ല, കോൺഗ്രസ് ഇനി സെമി കേഡർ - കോൺഗ്രസ് ഇനി സെമി കേഡർ

വിമർശനങ്ങൾ പാർട്ടി ഫോറത്തിലൂടെ മാത്രം ആയിരിക്കണമെന്നും ഫേസ്ബുക്ക്, ചാനൽ എന്നിവിടങ്ങളിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയാൽ മുഖം നോക്കാതെ നടപടി എടുക്കുമെന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട 14 ഡി.സി.സി പ്രസിഡന്‍റുമാർക്കായി നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ദ്വിദിന ശിൽപ്പശാലയിൽ കെ സുധാകരൻ അറിയിച്ചു.

congress to semi cadre  cadre system in congress in kerala  കോൺഗ്രസ് ഇനി സെമി കേഡർ  സെമി കേഡർ ആകാൻ കേരളത്തിലെ കോൺഗ്രസ്
കോൺഗ്രസ് ഇനി സെമി കേഡർ
author img

By

Published : Sep 9, 2021, 7:16 PM IST

Updated : Sep 9, 2021, 7:33 PM IST

തിരുവനന്തപുരം: അച്ചടക്ക രാഹിത്യത്തിെനതിരെ കർശന നിലപാട് സ്വീകരിച്ചും പാർട്ടി പ്രവർത്തകർക്ക് കർശന പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയും സംസ്ഥാന കോൺഗ്രസ് സെമി കേഡർ സംവിധാനത്തിലേക്ക് മാറുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട 14 ഡി.സി.സി പ്രസിഡന്‍റുമാർക്കായി നെയ്യാർ ഡാമിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ദ്വിദിന ശിൽപ്പശാലയിൽ ഇതിനുള്ള അന്തിമ രൂപരേഖയായി.

പൊതുജന മധ്യത്തിൽ കോൺഗ്രസിനെ അപഹാസ്യമാക്കുന്ന ഫ്ളക്സ് ബോർഡ് സംസ്കാരത്തിന് കർശന വിലക്കേർപ്പെടുത്താണ് തീരുമാനം. നേതാക്കൾ ഉയർന്നു വരേണ്ടത് ജനങ്ങൾക്കിടയിൽ നിന്നും സമരമുഖങ്ങളിൽ നിന്നും പ്രവർത്തന മികവിലൂടെയുമായിരിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.

കോൺഗ്രസ് ഇനി സെമി കേഡർ

മറ്റ് പ്രധാന തീരുമാനങ്ങൾ

  • ഡിസിസി അധ്യക്ഷൻമാരുടെ പ്രവർത്തനം തുടർച്ചയായി പരിശോധിക്കും. ആറു മാസത്തിനുള്ളിൽ പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ തുടരേണ്ടതില്ല
  • വിമർശനങ്ങൾ പാർട്ടി ഫോറത്തിലൂടെ മാത്രം. ഫേസ്ബുക്ക്, ചാനൽ എന്നിവിടങ്ങളിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയാൽ മുഖം നോക്കാതെ നടപടി
  • ത്രിതല പഞ്ചായത്തുകളിലും സഹകരണ മേഖലയിലും കൃത്യമായ പാർട്ടി നിയന്ത്രണം.
  • തുടർച്ചയായി സഹകരണ സംഘങ്ങളിൽ മത്സരിക്കാനും ഭാരവാഹിത്വം വഹിക്കാനും നിയന്ത്രണം.
  • സഹകരണ സ്ഥാപനങ്ങളിൽ പരമാവധി രണ്ടു തവണ ഏറിയാൽ മൂന്നു തവണ മാത്രം മത്സരിക്കാനും ഭാരവാഹിയാകാനും അവസരം
  • സംസ്ഥാന ജില്ലാ തലത്തിൽ അച്ചടക്ക സമിതി. ജില്ലകളിൽ അച്ചടക്ക നടപടി അപ്പീൽ സംസ്ഥാന സമിതി പരിശോധിക്കും
  • ഒരു നിയമസഭ മണ്ഡലത്തിലെ ഒരു മണ്ഡലം പ്രസിഡന്‍റെങ്കിലും വനിതയായിരിക്കണം
  • പാർട്ടി സംഘടിപ്പിക്കുന്ന പൊതുയോഗങ്ങൾ, പാർട്ടി പരിപാടികൾ, ജാഥകൾ, സമരങ്ങൾ എന്നിവയ്ക്ക് കൃത്യമായ പെരുമാറ്റച്ചട്ടം
  • ഗ്രൂപ്പ് യോഗങ്ങളോ വിഭാഗീയ പ്രവർത്തനങ്ങളോ നടത്തിയാൽ കർശനമായ അച്ചടക്ക നടപടി

Last Updated : Sep 9, 2021, 7:33 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.