തിരുവനന്തപുരം: രേണുരാജ് ആലപ്പുഴ ജില്ല കലക്‌ടറായി ചുമതലയേറ്റതോടെ സംസ്ഥാനത്തെ 14ല്‍ 10 ജില്ലകളിലും വനിത കലക്‌ടർമാരായി. സംസ്ഥാന ചരിത്രത്തില്‍ ഇതാദ്യമായാണ് 14ല്‍ 10 ജില്ലകളിലും വനിതകള്‍ കലക്‌ടർമാരായി എത്തുന്നത്. എം.ബി.ബി.എസ് ബിരുദധാരിയായ രേണുരാജ് 2014 സിവില്‍ സര്‍വീസ് ബാച്ചിൽ രണ്ടാം റാങ്കുകാരിയാണ്.
നേരത്തെ 9 ജില്ലകളിലും കലക്‌ടർമാർ വനിതകളായിരുന്നു. ഇതു തന്നെ സംസ്ഥാന ചരിത്രത്തില്‍ ആദ്യമായിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു ദിവസം മുന്‍പ് ആലപ്പുഴ കലക്‌ടറായിരുന്ന അലക്‌സാണ്ടറെ മാറ്റി നഗരകാര്യ ഡയറക്‌ടറായിരുന്ന രേണുരാജിനെ അവിടെ നിയമിച്ചത്
ALSO READ: ആദ്യവിമാനത്തില്‍ മലയാളികള്‍ 27 പേര്‍: രക്ഷാദൗത്യം ഒഴാഴ്ചയ്ക്കകം പൂര്‍ത്തിയാക്കും
സംസ്ഥാനത്തെ മറ്റ് വനിതാ കലക്‌ടർമാർ ഇവരാണ്: തിരുവനന്തപുരം-നവ്‌ജ്യോത് ഖോസെ, കൊല്ലം-അഫ്‌സാന പര്‍വീണ്‍, പത്തനംതിട്ട-ദിവ്യ എസ് അയ്യര്‍, കോട്ടയം-പി.കെ.ജയശ്രീ, ഇടുക്കി-ഷീബാ ജോര്‍ജ്, തൃശൂര്‍-ഹരിത വി കുമാര്‍, പാലക്കാട്-മൃണ്‍മയി ജോഷി, വയനാട്- എ ഗീത, കാസര്‍കോഡ്- ബണ്ടാരി സ്വാഗത് രണ്‍വീര്‍ചന്ദ്.
കൂടാതെ സംസ്ഥാനത്തെ റവന്യൂ ദിനാഘോഷങ്ങളുടെ ഭാഗമായി മികച്ച കലക്‌ടർമാര്‍ക്കുള്ള അവാര്‍ഡ് നേടിയ മൂന്നു പേരും വനിതകളായിരുന്നു.