തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ ഇടപെടൽ തീർത്തും അപക്വമെന്ന് മുഖ്യമന്ത്രി. തുടക്കം മുതൽ അദ്ദേഹം മന്ത്രിസ്ഥാനത്തിന് യോജിക്കാത്ത തരത്തിലാണ് ഇടപെടുന്നത്. ഒടുവിൽ നടത്തിയ വാർത്താസമ്മേളനം അടക്കം അതാണ് വ്യക്തമാക്കുന്നത്. കേന്ദ്രമന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് ചെയ്യേണ്ട കാര്യങ്ങളല്ല അദ്ദേഹം ചെയ്യുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം കൃത്യമായ വഴിക്കാണ് എന്നാണ് താൻ ധരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ സ്വകാര്യവത്കരണത്തിനെതിരായുള്ള അപ്പീൽ തള്ളിയ ഹൈക്കോടതി വിധിക്കെതിരെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസിലെ വി. മുരളീധരന്‍റെ ഇടപെടലുകള്‍ അപക്വമെന്ന് മുഖ്യമന്ത്രി
കേന്ദ്രമന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് ചെയ്യേണ്ട കാര്യങ്ങളല്ല വി. മുരളീധരന്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.